Don't Miss!
- Lifestyle
Daily Rashi Phalam: തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യദിനം; രാശിഫലം
- News
സംസ്ഥാന അധ്യക്ഷ പദവിയില്ല; ഹരിയാനയില്‍ കലാപക്കൊടിയുമായി ബിഷ്ണോയ്, പാര്‍ട്ടി വിടുമോ?
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
കത്രീന കൈഫ് രണ്ട് മാസം ഗര്‍ഭിണിയോ; ആരാധകര്‍ക്ക് മറുപടിയുമായി നടിയുടെ ടീം അംഗങ്ങള്‍
ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. 2021 ഡിസംബര്‍ 9 നായിരുന്നു വിവാഹം. കൊവിഡ് കാലഘട്ടമായിരുന്നത് കൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. അതീവ സുരക്ഷിതമായിട്ടാണ് രാജസ്ഥാനിലെ
മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ചടങ്ങുകള്‍ നടന്നത്.
സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ഇവരുടേത്. അതീവ രഹസ്യമായിട്ടായിരുന്നു ഒരുക്കങ്ങള്‍ നടത്തിയത്. നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നുവെങ്കിലും പ്രതികരിക്കാന്‍ താരകുടുംബങ്ങള്‍ തയ്യാറായില്ലായിരുന്നു. അവസാന നിമിഷമാണ് കല്യാണത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും തങ്ങളുടെ ജോലിയില്‍ സജീവമായിട്ടുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത് കത്രീന- വിക്കി ദമ്പതികളെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ്. താരങ്ങള്‍ കുഞ്ഞിനായ തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നടി രണ്ട് മാസം ഗർഭിണിയാണെന്നും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു. കത്രീന സിനിമ ഓഫര്‍ നിരസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വിവാഹം ജീവിതം ആഘോഷമാക്കുകയാണ് വിക്കിയും കത്രീനയും.

നടിയുടെ വസ്ത്രധാരണവും പ്രേക്ഷകരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. സാധാരണ സ്റ്റൈലന്‍ ലുക്കിലാണ് കത്രീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള നടിയുടെ ചിത്രം ആരാധകരില്‍ സംശയം ജനിപ്പിച്ചരുന്നു. പീച്ച് നിറത്തിലുള്ള അയഞ്ഞ കുര്‍ത്തയായിരുന്നു ധരിച്ചിരുന്നത്. ശരീരഭാഗങ്ങള്‍ കാണത്താ രീതിയിലായിരുന്നു വസ്ത്രധാരണം. സാധാരണ കത്രീനയെ ഇത്തരം ലുക്കില്‍ കാണാറില്ലായിരുന്നു. പ്രഗ്നന്റ് ആണെന്ന് അറിയാതിരിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ അയഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കത്രീനയുടെ ഗര്‍ഭ വാര്ത്തസോഷ്യല് മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചര്‍ച്ചയാകുമ്പോള്‍ ഇതിനെ കുറിച്ച് പ്രതികരിച്ച് നടിയുടെ ടീം രംഗത്ത് എത്തിയിട്ടുണ്ട്. പുറത്ത് വന്ന വാര്‍ത്തയെ ഖണ്ഡിക്കും വിധത്തിലായിരുന്നു ടീം അംഗങ്ങളുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. കത്രീന പ്രഗ്നന്റ് അല്ലെന്നും ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ടീം അംഗങ്ങള്‍ പറഞ്ഞു. കൂടാതെ ഇപ്പോള്‍ വിക്കിയ്ക്കൊപ്പമുള്ള ജീവിതം ആഘോഷിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ചിത്രങ്ങള്‍ നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സല്മാന് ഖാന് നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. ഫോണ്‍ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സൂര്യവന്‍ഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. സര്‍ദാര്‍ ഉദം ആയിരുന്നു വിക്കിയുടേതായി ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. മേഘ്ന ഗുല്‍സാറിന്റെ സാം ബഹാദൂര്‍ ആണ് വിക്കി ഇനി അഭിനയിക്കുന്ന ചിത്രം.

ഒരു പുരസ്കാരദാന ചടങ്ങില്‍ വിക്കി കത്രീനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോട് കൂടിയാണ് താരങ്ങളുടെ പ്രണയകഥ പുറംലോകത്ത് എത്തിയത്. തന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു വിക്കി തമാശ രൂപേണേ ചോദിച്ചത്. എന്നാല്‍ അന്ന് കത്രീന ഇതിന് കൃത്യമായ മറുപടി നല്‍കിയില്ല. പിന്നീട് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലെ 'അടുപ്പം' കൂടുതല്‍ ചര്‍ച്ചയായത്.