For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാൽപ്പത്തിനാലാം വയസിൽ നടി രാഖി സാവന്ത് അമ്മയാകാൻ ഒരുങ്ങുന്നു, വിവാഹത്തിന് പിന്നാലെ നടി ​ഗർഭിണി?

  |

  നടി, ഡാൻസർ, മോഡൽ, റിയാലിറ്റി ഷോ മത്സരാർഥി തുടങ്ങി വിവിധ മേഖ‌ലകളിൽ ശോഭിച്ച് നിൽക്കുന്ന താരമാണ് രാഖി സാവന്ത്. സോഷ്യൽമീഡിയ സജീവമായതോടെയാണ് രാഖി സാവന്തിനെ മലയാളി പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്.

  മാത്രമല്ല ഹിന്ദി ബി​ഗ് ബോസിലും രാഖി പങ്കെടുത്തിരുന്നതിനാൽ മലയാളി പ്രേക്ഷകർക്ക് രാഖിയെ അറിയാം. ഹിന്ദി ബി​ഗ് ബോസിന് മലയാളത്തിൽ നിന്നും നിരവധി പ്രേക്ഷകരുണ്ട്.

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  ബി​ഗ് ബോസ് മത്സരാർഥിയായിരുന്നപ്പോൾ രാഖി മുൻ കാമുകനുമായിട്ടാണ് മത്സരിക്കാനെത്തിയത്. ശേഷം ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിൽ പിരിഞ്ഞു. നേരത്തെ തന്നെ വിവാഹിതനായി കുട്ടികളുള്ള ആളായിരുന്നു രാഖിയുടെ മുൻ ഭർത്താവ്.

  പൊതുവെ തന്റെ പേഴ്സണലും പ്രൊഫഷണലുമായ കാര്യങ്ങൾ യാതൊരു മടിയും കൂടാതെ മീഡിയയ്ക്ക് മുമ്പിൽ‌ തുറന്ന് പറയുന്ന ആളാണ് രാഖി സാവന്ത്. മുമ്പും അടിക്കടി പ്രണയത്തിലാവുകയും അടിച്ച് പിരിയുകയും ചെയ്തിട്ടുള്ള നടിയാണ് രാഖി സാവന്ത്.

  അതുകൊണ്ട് തന്നെ രാഖി പബ്ലിസിറ്റിക്ക് വേണ്ടി സ്വകാര്യ ജീവിതവും പരസ്യപ്പെടുത്തുന്നത് എന്നാണ് പ്രേക്ഷകരിൽ ഏറെ പേരും കുറ്റപ്പെടുത്തിയത്. കുറച്ച് ദിവസം മുമ്പാണ് ദീര്‍ഘകാലങ്ങളായി പ്രണയത്തിലായിരുന്ന ആദില്‍ ഖാന്‍ ദുറാനി എന്ന യുവാവിനെ രാഖി വിവാഹം കഴിച്ചുവെന്ന വാര്‍ത്തകൾ പുറത്ത് വന്നത്.

  രാഖിയും ആദിലും രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മെസൂര്‍ സ്വദേശിയായ ആദിലിനെ രാഖി നേരത്തെ തന്നെ പരിചയപ്പെടുത്തിയിരുന്നു. എന്റെ പ്രണയം..എന്റെ ജീവിതം എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വീഡിയോ രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

  കൂടാതെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയതിരുന്നു. 44 വയസുകാരിയായ രാഖിയേക്കാള്‍ ആറ് വയസ് കുറവാണ് ആദിലിന്.

  അര്‍ജുന്‍ കപൂര്‍-മലൈക അറോറ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് പ്രണയം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി പറഞ്ഞു. 'എനിക്ക് ആദിലിനേക്കാള്‍ ആറ് വയസ് കൂടുതലുണ്ട്.'

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  'അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. പക്ഷെ ആദിലിന് അതൊന്നും പ്രശ്നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്.'

  'എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്' എന്നാണ് അടുത്തിടെ അഭിമുഖത്തില്‍ രാഖി പറഞ്ഞത്.

  രാഖിയുടേയും ആദിലിന്റേയും വിവാഹ ഫോട്ടോ വൈറലായ ശേഷം ഭർത്താവ് ആദിൽ തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് രാഖി എത്തിയിരുന്നു. 'ആദിൽ എന്നെ സ്വീകരിക്കാൻ ഞാൻ അല്ലാഹുവിനോട് അപേക്ഷിക്കും.'

  'അതെന്താണെന്ന് എനിക്കറിയില്ല. ഞാൻ യഥാർത്ഥ ഹൃദയത്തോടെ വിവാഹം കഴിച്ചു. ഒന്നുകിൽ ആദിൽ എന്നെ സ്വീകരിക്കുക അല്ലെങ്കിൽ ദൈവം എനിക്ക് മരണം നൽകും. എനിക്ക് ഇനി ഈ അപകീർത്തി സഹിക്കാനാവില്ല. ഇത് എന്റെ പ്രണയമാണ്.'

  'ഞാൻ വിവാഹം കഴിച്ചു... ഇതൊരു കളങ്കമല്ല. സത്യസന്ധമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് രാഖി സാവന്ത് പറഞ്ഞത്. ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിയെങ്കിലും ഇരുവരും ഇപ്പോൾ ഒത്തുരമയിലാണ് മുന്നോട്ട് പോകുന്നത്.

  അതേസമയം രാഖി ​അമ്മയാകാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതെകുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്സ് എന്നായിരുന്നു രാഖിയുടെ മറുപടി.

  Read more about: rakhi sawant bigg boss
  English summary
  Is Newly Married Bigg Boss Fame Rakhi Sawant pregnant? Here's What We Know-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X