For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ എന്റെ മാലാഖയാണ്... ഇതൊന്നും നാടകമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ...'; മറുപടി നൽകി രാജ് കുന്ദ്ര!

  |

  കേരളത്തിലടക്കം ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ശിൽപ ഷെട്ടി. പ്രായം നാൽപത്തിയേഴിൽ എത്തിനിൽക്കുമ്പോഴും തന്റെ സൗന്ദര്യം ഒട്ടും ചോരാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് ശിൽപ.

  സിനിമകളിൽ സജീവമല്ലെങ്കിലും റിയാലിറ്റി ഷോകൾ, ഫാഷൻ ഷോകൾ‌, സോഷ്യൽമീഡിയ എന്നിവയിലൂടെ ശിൽപ എപ്പോഴും തന്റെ ആരാധകർക്കിടയിൽ സജീവമാണ്. പലരും ഒരുകാലത്ത് ആരാധിച്ചിരുന്ന സ്ത്രീ സൗന്ദര്യം കൂടിയായിരുന്നു ശിൽപ ഷെട്ടി.

  Also Read: മക്കൾക്ക് കുഴപ്പമൊന്നുമില്ല, എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു; നന്ദി പറഞ്ഞ് രംഭ

  2009 നവംബർ 22ന് ആയിരുന്നു ബ്രിട്ടീഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശിൽപ ഷെട്ടിയുടെ വിവാഹം നടന്നത്. പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശിൽപയും കുന്ദ്രയും ഇപ്പോഴും ജീവിക്കുന്നത്.

  ലോകത്തിലെ ഏറ്റവും വലിയ ബിൽഡിങായ ബുർജ് ഖലീഫയുടെ പത്തൊമ്പതാം നിലയിൽ ഒരു ഫ്ലാറ്റ് ഒന്നാം വിവാഹ വാർഷികത്തിന് കുന്ദ്ര ശിൽപ ഷെട്ടിക്ക് സമ്മാനമായി നൽകിയിരുന്നു.

  സെൻട്രൽ ലണ്ടനിലുള്ള ഏഴ് കോടി വില വരുന്ന ഒരു ഫ്ലാറ്റായിരുന്നു അതേ വർഷം നൽകിയ ജന്മദിന സമ്മാനമായി രാജ് കുന്ദ്ര നൽകിയത്. ലോക്ഡൗൺ സമയത്തെ ഇരുവരുടേയും മാലദ്വീപ് ആഘോഷങ്ങളും വാർത്തകളിൽ നിറഞ്ഞു.

  നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടെ ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹ മോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

  എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ശിൽപ തന്നെ നേരിട്ട് രംഗത്തുവന്നിരുന്നു. മാത്രമല്ല തങ്ങളുടെ ദാമ്പത്യം എത്രത്തോളം ശക്തമാണെന്ന് കാണിക്കാൻ 38.5 കോടി രൂപ ആസ്തിയുള്ള സ്വത്ത് വകകൾ ശിൽപയുടെ പേരിൽ രാജ് കുന്ദ്ര എഴുതിവെച്ചിരുന്നു.

  മുംബൈ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ലാറ്റുകളും ബേസ്‌മെന്റുമാണ് ശില്‍പയുടെ പേരിലേക്ക് രാജ് കുന്ദ്ര മാറ്റിയത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  നീലച്ചിത്ര നിർമ്മാണ കേസിൽപ്പെട്ട് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ രാജ് കുന്ദ്ര അതിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെട്ടിട്ടില്ല. എപ്പോൾ‌ പ്രത്യക്ഷപ്പെട്ടാലും മൊത്തമായും മുഖം മറയ്ക്കുന്ന മാസ്ക്ക് കുന്ദ്ര ധരിച്ചിരിക്കും.

  ഇപ്പോഴിത ശിൽപയും രാജ്കുന്ദ്രയും പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ രാജ് കുന്ദ്രയോട് അടുത്തിടെ ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യവും അതിന് രാജ് കുന്ദ്ര നൽകിയ ത​ഗ്​ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

  ശിൽപയുമായുള്ള വിവാഹം യഥാർത്ഥമാണോ അതോ വിവാഹവും ഇപ്പോഴത്തെ ജീവിതവുമെല്ലാം വെറും നാടകമാണോയെന്നാണ് ആരാധകർ ചോദിച്ചത്. ട്വിറ്ററിലൂടെ രാജ് കുന്ദ്ര നടത്തിയ ക്യു ആന്റ് എയിലാണ് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്.

  ഉടൻ തന്നെ രാജ് കുന്ദ്ര മറുപടി നൽകി. 'ഹാ... ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. പ്രണയം ഒരു അഭിനയമല്ല. അത് അങ്ങനെ അവതരിപ്പിക്കാൻ കഴിയില്ല. നവംബർ 22ന് 13-ാം വിവാഹ വാർഷികം ഞങ്ങൾക്ക് ആശംസിക്കാൻ മറക്കരുത്...' എന്നാണ് രാജ് കുന്ദ്ര ആരാധകനുള്ള മറുപടിയായി കുറിച്ചത്.

  ശിൽ‌പ ഷെട്ടിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യമെന്താണെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. 'അവൾ എന്റെ മാലാഖയാണ്... അവളുടെ ഓരോ ഭാഗവും ഞാൻ ഇഷ്ടപ്പെടുന്നു' എന്നാണ് രാജ് കുന്ദ്ര പ്രതികരിച്ചത്. വിഹാൻ രാജ് കുന്ദ്ര, സമീഷ ഷെട്ടി കുന്ദ്ര എന്നീ രണ്ട് മക്കളാണ് ശിൽപയ്ക്കും രാജ് കുന്ദ്രയ്ക്കുമുള്ളത്.

  Read more about: raj kundra
  English summary
  Is Raj Kundra's Marriage With Shilpa Shetty Staged? Here's How Raj Kundra Reacted To A Netizen Question-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X