For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയുടെ കൈയ്യില്‍ തുപ്പുന്നതടക്കം തമാശയാക്കി ആമിർ ഖാൻ; ഐശ്വര്യ റായിയെ ദേഷ്യത്തിലാക്കിയതും നടൻ്റെ പ്രവൃത്തി

  |

  ബോളിവുഡിലെ കിംഗ് ഖാന്മാരാണ് സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഷാരൂഖ ഖാനുമൊക്കെ. മൂവരും ഒരേ കാലഘട്ടത്തില്‍ സിനിമയില്‍ തിളങ്ങി നിന്നവരുമാണ്. ഈ കാലയളവില്‍ സൂപ്പര്‍ നായികമാരുടെയെല്ലാം കൂടെ അഭിനയിക്കുകയും മികച്ചൊരു കെമിസ്ട്രി ഉണ്ടാക്കി എടുക്കാനും താരങ്ങള്‍ക്ക് സാധിച്ചു. പ്രത്യേകിച്ച് ലോകസുന്ദരിയായ ഐശ്വര്യ റായിയുമായി.

  സല്‍മാന്‍ ഐശ്വര്യയെ പ്രണയിക്കുകയും ഷാരൂഖ് ഖാന്റെ നിരവധി സിനിമകളില്‍ നായികയായും ഐശ്വര്യ എത്തി. എന്നാല്‍ ആമിര്‍ ഖാനും ഐശ്വര്യ റായിയും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നുള്ളത് ആരാധകര്‍ക്കും കൗതുകമാവുകയാണ്. അത്തരത്തില്‍ താരങ്ങളെ കുറിച്ചുള്ള ചില രസകരമായ കഥകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

  Also Read: ഗതികേടില്‍ അന്നം വിളമ്പി തന്ന കൈയ്യാണ്; മല്ലിക സുകുമാരനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സിദ്ധു പനയ്ക്കല്‍

  സിനിമയുടെ സെറ്റുകളില്‍ ഓരോരുത്തരെയും പ്രത്യേകിച്ച് നടിമാരെ പറ്റിച്ച് നടക്കുന്ന തമാശക്കാരനാണ് ആമിര്‍ ഖാനെന്ന് ബോളിവുഡിലെ പല നടിമാരും മുന്‍പ് പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം മാത്രമാണ്. തമാശയ്ക്ക് ചെയ്യുന്നതാണെങ്കിലും ചിലപ്പോള്‍ നായികമാര്‍ക്ക് നാണക്കേടുണ്ടാക്കുകയും അവരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനൊരു പ്രശ്‌നത്തില്‍ നടി ജൂഹി ചൗള ഏഴ് വര്‍ഷത്തോളം ആമിറുമായി മിണ്ടാതെ നടന്നിട്ടുണ്ട്.

  Also Read: എന്റെ ഭാഗ്യമായിരുന്നു അമ്മ, കെ.പി.എ.സി ലളിത എന്ന നടിയേയും അമ്മയേയും മിസ് ചെയ്യുന്നുണ്ട്: സിദ്ധാർഥ് ഭരതൻ

  അതുപോലെ മാധുരി ദീക്ഷിതിന്റെ കൈയ്യില്‍ തുപ്പുകയും ആ സെറ്റിലൂടെ ഓടിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നിരവധി തമാശകളാണ് ആമിര്‍ ഒപ്പിച്ചിട്ടുള്ളത്. പിന്നീട് നടന്‍ സ്വന്തം സ്വഭാവം മനസിലാക്കി അതില്‍ നിന്നും മാറി ചിന്തിക്കുകയായിരുന്നു. ഇപ്പോള്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാതെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന ലേബലിലാണ് താരം അറിയപ്പെടുന്നത്. എന്നാല്‍ ഐശ്വര്യ റായിയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രശ്‌നം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായിയുടെ കൂടെ ഒരു കോക്കിന്റെ പരസ്യത്തില്‍ ആമിര്‍ അഭിനയിച്ചു. ഈ പരസ്യത്തില്‍ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളു. പിന്നിടൊരിക്കലും താരങ്ങളെ ബിഗ് സക്രീനില്‍ കാണാന്‍ ആരാധകര്‍ക്കും സാധിച്ചില്ല. ആമിറിന്റെ കൂടെ ഇനിയൊരു സിനിമ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തത് ഐശ്വര്യ റായി ആണെന്നാണ് വിവരം. പരസ്യത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആമിര്‍ ഐശ്വര്യയെയും പ്രാങ്ക് ചെയ്തതാണ് ഇതിനെല്ലാം കാരണമായത്.

  എല്ലാ നടിമാരോടും ചെയ്യുന്നത് പോലെയുള്ള സ്വതന്ത്ര്യം ഐശ്വര്യയുടെ അടുത്തും ആമിര്‍ എടുക്കുകയായിരുന്നു. അത് നടിയ്ക്ക് ഇഷ്ടപ്പെടാതെ വന്നതാണ് പിന്നീട് സിനിമകളില്‍ ഒരുമിക്കാത്തതിന് കാരണമെന്നാണ് പറയുന്നത്. ആമിറിന്റെ പ്രവൃത്തികളില്‍ തമാശയൊന്നും ഐശ്വര്യയ്ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ആമിറിനെ വിളിക്കുകയും തന്റെ അതൃപ്തി നേരിട്ട് അറിയിക്കുയും ചെയ്തു. അപ്പോഴും തമാശയാണെന്ന് കരുതി താരം വീണ്ടും കളിയുമായി മുന്നോട്ട് പോയി.

  ഇത് ഐശ്വര്യയെ കാര്യമായി അലോസരപ്പെടുത്തി. പരസ്യത്തിന് ശേഷം ഇനി ആമിറിന്റെ കൂടെ സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്കാണ് ഐശ്വര്യ എത്തിയത്. ഒരിക്കല്‍ ആമിര്‍ നായകനായി അഭിനയിച്ച മേള എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയെങ്കിലും ആമിറിനൊപ്പം അഭിനയിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ താരങ്ങള്‍ക്കിടയില്‍ ശത്രുതയൊന്നുമില്ല. എന്നാല്‍ അവര്‍ക്കിടയില്‍ സൗഹൃദമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.

  English summary
  Is This The Reason Aishwarya Rai Refuse To Work With Aamir Khan In Big Screens?. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X