»   » ദംഗല്‍ താരം സൈറ വസീമിനെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്!

ദംഗല്‍ താരം സൈറ വസീമിനെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്!

By: Pratheeksha
Subscribe to Filmibeat Malayalam

ദംഗല്‍ താരം സൈറ വസീമിനെ വധിക്കുമെന്ന് ഐസിസ്. മുഖം മറച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ സൈറക്കെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്ററുകളുമായി നില്‍ക്കുന്ന ശ്രീനഗറില്‍ നിന്നുളള ചിത്രങ്ങള്‍ എ എന്‍ ഐ ആണ് പുറത്തു വിട്ടത്.

നേരത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും സൈറയും തമ്മിലുളള കൂടിക്കാഴ്ച്ചയെ ചൊല്ലി ഒട്ടേറെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

പോസ്റ്ററിലുളള ചിത്രം

സൈറയും മെഹബൂബ മുഫ്തിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കൂടാതെ ഐസിസ് സൈറയെ കൊല്ലും എന്നു പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

ശ്രീനഗില്‍ നിന്നുളള ചിത്രങ്ങള്‍

ശ്രീനഗറില്‍ നിന്നുള്ള ചിത്രങ്ങളാണ് എഎന്‍ ഐ പുറത്തു വിട്ടത്.

സൈറ സംസാരിച്ചത്

പെണ്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ചും സ്ത്രീകള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തേണ്ടതിനെ കുറിച്ചുമായിരുന്നു സൈറ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയില്‍ സംസാരിച്ചത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സൈറയുടെ പരാമര്‍ശത്തിനെതിരെ ഒട്ടേറെ പേര്‍ സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടിയെ അപഹസിച്ചു. ഇസ്ലാമിനു നിരക്കാത്ത രീതിയില്‍ വസ്ത്രം ധരിച്ച സൈറയെങ്ങനെ മറ്റുള്ളവര്‍ക്കും മാതൃകയാവും എന്നു തുടങ്ങുന്ന ആരോപണങ്ങളായിരുന്നു ഏറെയും.

മാപ്പ് പറഞ്ഞ് സൈറ

തുടര്‍ന്ന് തന്‍രെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നുവെന്ന് 14 കാരിയായ സൈറ ട്വിറ്ററില്‍ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു

ബോളിവുഡ് താരനിര സൈറയ്‌ക്കൊപ്പം

ദംഗല്‍ താരം ആമിര്‍ ഖാന്‍ ഉള്‍പ്പെടെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ സൈറയ്ക്കു പിന്തുണയുമായി എത്തിയിരുന്നു.

English summary
islamic state will kill you threaten dangal actress zaira wasim
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam