»   »  ''പിങ്ക് '' ആളുകള്‍ എങ്ങനെ വിലയിരുത്തുമെന്നറിയാന്‍ ആകാംഷ''- ബച്ചന്‍

''പിങ്ക് '' ആളുകള്‍ എങ്ങനെ വിലയിരുത്തുമെന്നറിയാന്‍ ആകാംഷ''- ബച്ചന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

പിങ്ക് എന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായമെന്തെന്നറിയാനുളള ആകാംഷയിലാണ് താനെന്ന് അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രത്തിന് തിയറ്ററില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായമറിയാനായി  കാത്തിരിക്കുകയാണ് താനെന്നാണ് അമിതാബ് ശനിയാഴ്ച്ച തന്റെ ബ്ലോഗില്‍ കുറിച്ചത്.

പക്ഷേ അമിതമായാല്‍ എന്തും ആപത്താണെന്നും ബച്ചന്‍ തമാശ രൂപേണ കൂട്ടി ചേര്‍ക്കുന്നു. ചിത്രത്തില്‍ അഭിഭാഷകന്റെ റോളാണ് ബച്ചന്. അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്യുന്ന പിങ്ക് ഒരു ക്രൈം ത്രില്ലറാണ് . ബൈ പോളാര്‍ മാനസികാവസ്ഥയുളള അഭിഭാഷകനായാണ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. ജയബച്ചനും ചിത്രത്തില്‍ ചെറിയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read more: അന്തരിച്ച പ്രിയതാരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ രക്തദാനം ചെയ്ത് ആരാധകര്‍ !

amitab-18-1

തപ്‌സി പന്നു ,കീര്‍ത്തി കുല്‍ഹരി, ആന്‍ഡ്രിയ, അംഗദ് ബേദി, പീയൂഷ് മിശ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

English summary
Amitabh Bachchan's recently released movie Pink is getting amazing reviews from every corner of the country. Not just his fans even critics loved the film a lot. After seeing the reactions to his film Amitabh Bachchan is on cloud nine. Read what he has to say.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam