»   » റിതേഷിനും ജെനീലിയയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നു

റിതേഷിനും ജെനീലിയയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നു

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖിനും ജെനീലിയ ഡിസൂസയ്ക്കും രണ്ടാമതും ആണ്‍ കുഞ്ഞ് പിറന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെ റിതേഷ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്

മൂത്ത മകന്‍ റിയാന് കൂട്ടായി കുഞ്ഞനുജന്‍ വന്നു എന്ന് പറഞ്ഞ്, റിയാന്‍ കളിപ്പാട്ടങ്ങളുമായി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് റിതേഷ് രണ്ടാമതും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത അറിയിച്ചത്.

 ritesh-genelia

പത്ത് വര്‍ഷത്തോളം പരിചയത്തിലായിരുന്ന ജെനിലിയയുടെയും റിതേഷിന്റെയും വിവാഹം നടന്നത് 2012 ലാണ്. 2014 ല്‍ ഇരുവര്‍ക്കും ആദ്യ പുത്രന്‍ പിറന്നു, അവര്‍ അവനെ റിയാന്‍ എന്ന് വിളിച്ചു.

ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍സ് ആയിട്ടാണ് റിതേഷും ജനീലിയയും അറിയപ്പെടുന്നത്. ജനീലിയ രണ്ടാമതും ഗര്‍ഭിണിയായ വാര്‍ത്ത ആദ്യം ഗോസിപ്പാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.

English summary
Good news guys! Riteish Deshmukh & Genelia D'Souza are blessed with a boy again.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam