»   » ഐശ്വര്യ റായിയെ പരസ്യമായി നാണക്കെടുത്തി, ആരാധകരെ ഞെട്ടിച്ച കത്രീന കൈഫിന്റെ ആരോപണം!!

ഐശ്വര്യ റായിയെ പരസ്യമായി നാണക്കെടുത്തി, ആരാധകരെ ഞെട്ടിച്ച കത്രീന കൈഫിന്റെ ആരോപണം!!

By: നൈനിക
Subscribe to Filmibeat Malayalam

റണ്‍ബീര്‍ കപൂറും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗാ ജസൂസ് ജൂലൈ 14ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗോവിന്ദ, സയാനി ഗുപ്ത, ആദ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്ന് വരികയാണ്.

പ്രൊമോഷന്റെ ഭാഗമായാണ് റണ്‍ബീറും കത്രീന കൈഫും ഫേസബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനിടെയാണ് ഐശ്വര്യ റായിയുമായി ഒരു ഷോക്കിങ് പ്രസ്താവന പുറത്ത് വിടുന്നത്.

ഐശ്വര്യ റായിയെ നാണംക്കെടുത്തിയതിന് പിന്നില്‍

ഒരു മൃഗത്തിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ഐശ്വര്യ റായിയെ കുറിച്ച് കത്രീന കൈഫ് പറഞ്ഞത്. റണ്‍ബീര്‍ കുറുക്കന്‍ എന്ന് പറഞ്ഞപ്പോള്‍ കത്രീന കൈഫ് ഉടന്‍ ഐശ്വര്യ റായി ബച്ചന്റെ പേര് പറയുകയായിരുന്നു.

റണ്‍ബീര്‍ കത്രീനയെ അപമാനിച്ചു

ജീവിതത്തില്‍ അഞ്ചു പ്രധാനപ്പെട്ട വ്യക്തികളുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍, അമ്മ, അനന്തരവള്‍, അയാന്‍ എന്നിവരുടെ പേര് പറഞ്ഞു. കത്രീനയായിരുന്നുവെങ്കില്‍ രണ്ട് പട്ടികുട്ടികളുടെ പേര് പറയുമായിരുന്നുവെന്ന് പറഞ്ഞ് റണ്‍ബീര്‍ കളിയാക്കി.

ജഗാജസൂസില്‍ അഭിനയിക്കാന്‍ ഒരുങ്ങിയത്

ഫേസ്ബുക്ക് ലൈവ് പരിപാടിക്കിടെ കത്രീനയോട് ജഗാ ജസൂസില്‍ അഭിനയിക്കാന്‍ തയ്യാറായത് എന്തുക്കൊണ്ടാണെന്ന് ചോദിച്ചു. എന്റെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നോ അതോ എന്റെ പ്രശസ്തി കണ്ടോ? കൈയടിച്ചുകൊണ്ട് ഒരു ചിരി മാത്രമായിരുന്നു കത്രീനയുടെ മറുപടി.

സംവിധാനം, നിര്‍മ്മാണം

അനുരാഗ് ബാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റണ്‍ബീര്‍ കപൂര്‍, അനുരാഗ് ബാസു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ജമല്‍ അരൈസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
It’s Shocking That Katrina Kaif Called Aishwarya Rai Bachchan A ‘FOX’.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam