»   » പൃഥ്വിയും പ്രിയനും ഏറ്റമുട്ടുന്നു

പൃഥ്വിയും പ്രിയനും ഏറ്റമുട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj and P{riyadarshan
മലയാളത്തില്‍ ഒരു പ്രിയദര്‍ശന്‍ ചിത്രത്തിലഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ പൃഥ്വിരാജിന് ഉണ്ടായിട്ടില്ല. അടുത്തൊന്നും അത് സംഭവിയ്ക്കുമെന്നും തോന്നുന്നില്ല. എന്നാല്‍ ഇവര്‍ തമ്മിലൊരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. അതും ബോളിവുഡില്‍.

സെപ്റ്റംബറില്‍ റിലീസ് ചെയ്യുന്ന പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രമായ അയ്യായ്ക്ക് എതിരാളിയായി പ്രിയന്‍ സംവിധാനം ചെയ്യുന്ന കമാല്‍ ധമാല്‍ മലാമല്‍ ആയിരിക്കും തിയറ്ററുകളിലുണ്ടാവുക. അക്ഷയ് കുമാറിന്റെ ഒ മൈ ഗോഡും കൂടി ഇതോടൊപ്പം എത്തുന്നതോടെ ബോളിവുഡ് ബോക്‌സ് ഓഫീസില്‍ പോര് കൊഴുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൗഡി റാത്തോര്‍ നേടുന്ന ഗംഭീരവിജയം ഓ മൈ ഗോഡിലും ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് അക്ഷയ്. സല്‍മാന്‍ ഖാന്‍ ഈ സിനിമയുമായി സഹകരിയ്ക്കുന്നത് ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാവുമെന്നും പ്രതീക്ഷയ്ക്കപ്പെടുന്നു. അക്ഷയ് യുടെ ആദ്യനിര്‍മാണ സംരംഭം കൂടിയാണ് ഓ മൈ ഗോഡ്.

ബോളിവുഡില്‍ എതിരിടുന്ന മലയാളികളുടെ രണ്ട് സിനിമകളും ഒട്ടും പിന്നിലല്ല. 2006ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മലാമല്‍ വീക്കിലിയുടെ രണ്ടാംഭാഗമായി ഒരുക്കുന്ന ചിത്രം മലയാളി താരം രാജീവ് പിള്ളയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണ്.

പൃഥ്വിരാജിനെ നായകനാക്കി അനുരാപ് കശ്യപ് നിര്‍മിയ്ക്കുന്ന അയ്യായിലെ നായിക റാണി മുഖര്‍ജിയാണ്. മറാത്തിക്കാരി പെണ്‍കുട്ടിയും ദക്ഷിണേന്ത്യക്കാരനായ യുവാവും തമ്മിലുള്ള പ്രണയം ആവിഷ്‌ക്കരിയ്ക്കുന്ന ചിത്രം ഗംഭീരമാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam