»   » ഒടുവില്‍ യൂലിയ തുറന്നു പറഞ്ഞു ;സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ല

ഒടുവില്‍ യൂലിയ തുറന്നു പറഞ്ഞു ;സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ല

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും റൊമാനിയക്കാരി യൂലിയ വാന്റ്വറും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ പുതിയ വിഷയമല്ല. എന്നാല്‍ സല്‍മാന്‍ ഖാന്‍ യൂലിയയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താരങ്ങള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നുമുള്ള വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്.

എന്നാല്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ തനിക്ക്  ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യൂലിയ. റൊമാനിയയിലെ ഒരു സ്വകാര്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

സല്‍മാനൊപ്പം പൊതുപരിപാടികളില്‍ പങ്കെടുത്തു

സല്‍മാന്‍ ഖാനുമൊത്ത് ഒട്ടേറെ പൊതുപരിപാടികളില്‍ യൂലിയ പങ്കെടുക്കാറുണ്ട്. പ്രീതി സിന്റയുടെ വിവാഹ റിസപ്ഷനും സല്‍മാന്‍ ചിത്രം ട്യൂബ് ലൈറ്റിന്റെ ചിത്രീകരണത്തിനു ലഡാക്കിലും യൂലിയ എത്തിയിരുന്നു

വിവാഹം കഴിക്കാത്തതിനു കാരണം

ഇന്ത്യക്കാരുടെ ചിന്താഗതിയുമായി പൊരുത്തപ്പെടാനാവില്ലെന്നും നമുക്ക് പ്രതീക്ഷിക്കുന്ന സ്വകാര്യത ലഭിക്കില്ലെന്നുമാണ് യൂലിയ പറയുന്നത്. ഒരു വീട്ടില്‍ തന്നെ ഒട്ടേറെ പേരാണ് താമസിക്കുക. വസ്ത്ര ധാരണത്തില്‍ തന്നെ ഒരു പാട് ശ്രദ്ധിക്കേണ്ടിവരുമെന്നും യൂലിയ പറയുന്നു.

ഇന്ത്യയിലെ ജീവിതം കൊണ്ടു പഠിച്ചത്

ഒടുവില്‍ ആറുമാസമാണ് താന്‍ ഇന്ത്യയില്‍ നിന്നതെന്നും ഇന്ത്യയിലെ ജീവിതം കൊണ്ട് തനിക്ക് ഒരുപാട് പഠിക്കാനായെന്നും യൂലിയ പറയുന്നു. ഒരിരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് തനിക്ക് അഭിമുഖീകരിക്കേണ്ടിവന്നതെന്നും അതെല്ലാം പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നു യൂലിയ പറഞ്ഞു.

സക്‌സസ്ഫുള്‍ വുമണ്‍ ആയി തിരഞ്ഞെടുത്തു

യൂലിയയെ റൊമാനിയയിലെ സക്‌സസ്ഫുള്‍ വുമണ്‍ അവാര്‍ഡിനു തിരഞ്ഞെടുത്തിരുന്നു. സല്‍മാനുമായുള്ള ബന്ധത്തെ കുറിച്ച് റുമാനിയന്‍ ചാനലുകളുടെ ചോദ്യങ്ങളില്‍ നിന്ന് യൂലിയ ഇതുവരെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.

English summary
She finally opened up about the rumoured relationship in an interview to a Romanian publication recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam