»   » ഷാരുഖ് ചിത്രത്തിലും സെന്‍സര്‍ കത്രിക! ലക്ഷം പേരുടെ പിന്തുണ വേണം ആ വാക്ക് ഉള്‍പ്പെടുത്താന്‍!!!

ഷാരുഖ് ചിത്രത്തിലും സെന്‍സര്‍ കത്രിക! ലക്ഷം പേരുടെ പിന്തുണ വേണം ആ വാക്ക് ഉള്‍പ്പെടുത്താന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമകളെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സെന്‍സര്‍ ബോര്‍ഡ് പലപ്പോഴും തങ്ങളുടെ പരിധിക്കപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ ഇടപെട്ട് വിവാദങ്ങളിലായിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിലെ രാഷ്ട്രീയ സാന്നിദ്ധ്യങ്ങളാണ് ഇതിന് കാരണമെന്ന് പലപ്പോഴും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. 

തന്നെ കൊല്ലാന്‍ ശ്രമമെന്ന് പല്ലിശേരി; എഴുതിയതിനെല്ലാം തെളിവുണ്ട്!!! ചൂണ്ടുവിരല്‍ ദിലീപിലേക്ക്???

പല ചിത്രങ്ങളിലും മുട്ടായുക്തികളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ പേരില്‍ വിവദങ്ങളും ഉയര്‍ന്നത്. ഇപ്പോഴിതാ ഷാരുഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും കത്രിക വയ്ക്കാന്‍ ഒരുങ്ങുകയാണ് സെന്‍സര്‍ ബോര്‍ഡ്. ലൈംഗീക ബന്ധം എന്ന വാക്കിന്റെ പേരില്‍ വിവാദത്തിലായ സെന്‍സര്‍ ബോര്‍ഡ് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഇന്റര്‍കോഴ്‌സ് അഥവ ലൈംഗീക ബന്ധം

ഇന്റര്‍കോഴ്‌സ് എന്ന വാക്കാണ് ഷാരുഖ് ഖാന്റെ പുതിയ ചിത്രം ജബ്ബ് ഹാരി മെറ്റ് സേജലിനെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രതി പട്ടികയില്‍ നിറുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ട്രെയിലറിലാണ് ഈ വാക്കുള്ളത്. ടെലിവിഷനില്‍ പ്രേക്ഷപണം ചെയ്യുമ്പോള്‍ ഈ വാക്ക് മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

ഇന്‍ഡമിനിറ്റി ബോണ്ട്

ജബ്ബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ അതൃപ്തിക്ക് കാരണമായ ഈ വാക്ക് ഉള്ളത്. അനുഷ്‌ക ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ഷാരുഖ് ഖാന്റെ കഥാപാത്രവുമായി നടത്തുന്ന സംഭാഷണത്തിലാണ് ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നത്.

വിവാദമായ ആവശ്യം

ട്രെയിലറിന്റെ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം വിവാദമായിരുന്നു. ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന കോപ്പിയില്‍ നിന്നും ഈ വാക്ക് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം വിവാദമായതോടെ പുതിയ വെല്ലുവിളിയുമായ രംഗത്ത് എത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.

ലക്ഷം പേരുടെ പിന്തുണ

ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ട്രെയിലറില്‍ ഉപയോഗിക്കാന്‍ ഒരു ലക്ഷം ആളുകള്‍ അനുകൂലിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഒരു ലക്ഷം ആളുകള്‍ അനുകൂലിക്കുകയാണെങ്കില്‍ സിനിമയില്‍ ഈ രംഗം അതേപടി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹ്‌ലാനിയുടെ നിര്‍ദേശം.

നിഹ്‌ലാനിയുടെ ഉറപ്പ്

ഒരു ലക്ഷം ആളുകള്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കാന്‍ സമ്മതം മൂളുകയാണെങ്കില്‍ അനുമതി നല്‍കാമെന്ന് സന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹ്‌ലാനി മിറര്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉറപ്പ് നല്‍കിയത്.

വോട്ടിംഗിലൂടെ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടോ

വോട്ടിംഗിലൂടെ ലോകത്തിനും ഇന്ത്യയ്ക്കും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് നിഹ്‌ലാനി അഭിമുഖത്തില്‍ ചോദിച്ചു. കുട്ടികള്‍ ഈ വാക്കിന്റെ അര്‍ത്ഥം മനസിലാക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഇതിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജബ്ബ് ഹാരി മെറ്റ് സേജല്‍

2012ല്‍ പുറത്തിറങ്ങിയ ജംബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിന് ശേഷം ഷാരുഖ് ഖാന്‍, അനുഷ്‌ക ശര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജബ്ബ് ഹാരി മെറ്റ് സേജല്‍. ഓഗസ്റ്റ് നാലിന് ചിത്രം തിയറ്ററുകളിലെത്തും. ജൂണ്‍ 18നാണ് വിവാദമായ രണ്ടാമത്തെ ടീസര്‍ ഇന്‍ഡമിനെറ്റി ബോണ്ട് പുറത്തിറങ്ങിയത്.

വിവാദമായ ട്രെയിലർ കാണാം...

English summary
The makers of Jab Harry Met Sejal to bring 1 lakh votes supporting the word and he will pass the trailer and the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam