»   » ടൈഗര്‍ ഷെറഫ് ബിക്കിനി ബേബിയാണെന്ന രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്, യുദ്ധത്തിനില്ലെന്ന് ജാക്കി ഷെറഫ്

ടൈഗര്‍ ഷെറഫ് ബിക്കിനി ബേബിയാണെന്ന രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്, യുദ്ധത്തിനില്ലെന്ന് ജാക്കി ഷെറഫ്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ അത്രയും ട്വീറ്റുകളിട്ട് വിവാദങ്ങളില്‍പെട്ട ആരും തന്നെയുണ്ടാവാന്‍ വഴിയില്ല. ദിവസം ഓരോ വിവാദങ്ങളിലാണ് സംവിധാകന്‍ ചെന്നു പെടുന്നത്.

വനിതാ ദിനത്തില്‍ ആശംസകളിറിയിച്ചത് വിവാദങ്ങളായതിന് പിന്നാലെ ടൈഗര്‍ ഷെറഫിന് ജന്മദിനാശംസകളിട്ടാണ് അടുത്ത പ്രശ്‌നം തുടങ്ങി വെച്ചിരിക്കുന്നത്.

ടൈഗര്‍ ഷെറഫിന് ജന്മദിനാശംസകള്‍

ടൈഗര്‍ ഷെറഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തതിനിടയില്‍ താരത്തിനെ ബിക്കിനി ബേബി എന്നു വിളിച്ചതാണ് സോഷ്യല്‍ മീഡിയടക്കം ഏറ്റെടുത്ത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു

രാം ഗോപാല്‍ വര്‍മ്മ ടൈഗര്‍ ഷെറഫിന്റെ ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ടൈഗര്‍ ഷെറഫ് താങ്കള്‍ ആയോധനകലയില്‍ വലിയവനാണെന്നും എന്നാല്‍ അങ്ങനയെുള്ളവര്‍ ഒരിക്കലും ബിക്കിനി ബേബിയെ പോലെ ഫോട്ടെ എടുക്കില്ലെന്നുമായിരുന്നു. മാത്രമല്ല പിതാവ് ജാക്കി ഷെറഫിനെക്കാള്‍ സിക്‌സ് പാക്കും മസിലുകളും താങ്കള്‍ക്കാണ് കൂടുതല്‍ ഉള്ളതെന്നുമാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.

പ്രതികരണവുമായി ടൈഗര്‍ ഷെറഫ്

താന്‍ എപ്പോളും തന്റെ പിതാവിന്റെ പകുതിയായിരിക്കുമെന്നാണ് ടൈഗര്‍ പറഞ്ഞത്. മാത്രമല്ല തന്റെ പിതാവാണ് ശരിക്കും ഹീറോ, ഞാന്‍ അദ്ദേഹത്തെ പോലെയാവാനല്ല ശ്രമിക്കുന്നതെന്നും എല്ലാവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ടെന്നും താരം പറയുന്നു. താന്‍ തന്റെ വ്യക്തിത്വം മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹം സീനിയറായ സംവിധായകനാണെന്നും അതിനാല്‍ കൂടുതല്‍ സംസാരിക്കാനെന്നുമില്ലെന്നുമാണ് ടൈഗര്‍ പറയുന്നത്. ചിലര്‍ കലാപരമായി തന്നെക്കുറിച്ചുള്ളത് പറയും മറ്റു ചിലര്‍ അല്ലാതെയും പറയുമെന്നും താരം അഭിപ്രായപ്പെട്ടു.

ജാക്കി ഷെറഫിന്റെ അഭിപ്രായം

തന്റെ മകനെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റില്‍ താന്‍ അദ്ദേഹവുമായി ഒരു യുദ്ധത്തിന് തയ്യാറല്ലെന്നാണ് ജാക്കി ഷെറഫിന്റെ പ്രതികരണം. അതേസമയം ജാക്കി ഷെറഫ് രാം ഗോപാല്‍ വര്‍മ്മയുടെ അടുത്ത വരാനിരിക്കുന്ന ചിത്രമായ സര്‍ക്കാര്‍-3 ല്‍ അഭിനയിക്കുന്നുണ്ട്. അതാവാം സംവിധായകനുമായി യുദ്ധത്തിന് തയ്യാറില്ലെന്ന് താരം പറയാനുള്ള കാരണം.

English summary
Here's how Jackie Shroff reacted to Ram Gopal Verma's nasty 'bikini babe' comment on Tiger Shroff.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam