»   » ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മര്‍ഡറിലൂടെ ആരാധകരെ ഇളക്കിമറിച്ച ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു. വാര്‍ത്ത കേട്ട് ഞെട്ടണ്ട്. സൂപ്പര്‍ താരങ്ങളോട് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറയുന്ന സംവിധായകയാകുകയല്ല ജാക്വിലിന്‍. വിക്രം ജീത് സിംഗിന്റെ പുതിയ ചിത്രമായ റോയിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായികയായി അഭിനയിക്കുന്നത്.

രണ്‍ബീര്‍ കപൂറും അര്‍ജുന്‍ രാംപാലും പ്രധാനവേഷങ്ങളില്‍ എത്തുന്ന റോയില്‍ ഇരട്ട വേഷങ്ങളില്‍ ജാക്വിലിന്‍ അഭിനയിക്കുന്നു. സംവിധായകയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഈ ശ്രീലങ്കന്‍ സുന്ദരി ഇപ്പോള്‍. സംവിധായക സുഹൃത്തുക്കളില്‍ നിന്നും കുറച്ച് ടിപ്‌സ് സ്വന്തമാക്കാനും ജാക്വിലിന്‍ പ്ലാനിടുന്നുണ്ട് എന്നാണ് മുംബൈ വാര്‍ത്തകള്‍.

jacqueline fernandez

ഈ വര്‍ഷം അവസാനത്തോടെ റോയുടെ ചിത്രീകരണം ആരംഭിക്കും. 2014 ജൂണില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ വംശജയായ ഈ 28 കാരി 2009 ല്‍ സുജയ് ഘോഷ് ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. ഹൗസ് ഫുള്‍, മര്‍ഡര്‍, റേസ് 2 തുടങ്ങിയവയാണ് ജാക്വിലിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

2010 ല്‍ മികച്ച പുതുമുഖ താരത്തിനുള്ള ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിന് അര്‍ഹയായി ജാക്വിലിന്‍ ഫെര്‍ണ്ടാണ്ടസ്. ഗ്ലാമര്‍ കൊണ്ടും അഭിനയശേഷി കൊണ്ടും ആരാധകരുടെ പ്രിയതാരമാണ് നിരവധി സര്‍വ്വേകളില്‍ മുന്‍നിരയിലെത്തിയിട്ടുള്ള ഈ നീളന്‍ സുന്ദരി.

English summary
Jacqueline Fernandez, who will be seen in a double role in her upcoming film Roy, is excited that one of her characters in the film is of a movie director. She says she plans to take some tips from some director friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam