»   » നടിമാരുടെ ഓരോ കഷ്ടപാടുകള്‍ നോക്കിക്കേ, എല്ലാം നടിയ്ക്ക് ഡാന്‍സ് കളിക്കാന്‍ കഴിവുള്ളത് കൊണ്ടാണ്!!

നടിമാരുടെ ഓരോ കഷ്ടപാടുകള്‍ നോക്കിക്കേ, എല്ലാം നടിയ്ക്ക് ഡാന്‍സ് കളിക്കാന്‍ കഴിവുള്ളത് കൊണ്ടാണ്!!

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം ബോളിവുഡില്‍ വലിയ പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണ് റേസ് 3. സല്‍മാന്‍ ഖാന്‍ നായകനാവുന്ന സിനിമ സിനിമയില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്നുണ്ട്. റേസ്, റേസ് 2 എന്നിങ്ങനെ ആദ്യ രണ്ട് ഭാഗങ്ങളും ഹിറ്റായതിന് ശേഷമാണ് സിനിമയുടെ മൂന്നാം ഭാഗം വരുന്നത്.

പ്രതീക്ഷ കൂട്ടിയെങ്കിലും 'ഉന്തും തള്ളലുകളുമായി' ഇക്കാ ഫാന്‍സിന്റെ പേരന്‍പ്!

ജാക്വലീന്‍ ഫെര്‍ണാണ്ടന്‍സാണ് ചിത്രത്തിലെ നായിക. ശ്രീലങ്കന്‍ സുന്ദരിയായ നടി പോള്‍ ഡാന്‍സ് അറിയുന്ന ആളാണ്. ഈ കഴിവ് സിനിമയിലും കാണിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. റേസ് 3 യിലെ ഒരു പാട്ട് രംഗത്തിലായിരിക്കും ജാക്വലീന്റെ ഡാന്‍സ് ഉണ്ടാവുക. അതിനുള്ള പരിശീലനത്തിനിടെ എടുത്ത ഒരു ചിത്രം വൈറലായിരിക്കുകയാണ്.

റേസ് 3

ബോളിവുഡിലെ ഹിറ്റ് സിനിമകളിലൊന്നാണ് റേസ്. സിനിമയുടെ മൂന്നാം ഭാഗം റേസ് 3 എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സല്‍മാന്‍ നായകനാവുന്ന സിനിമയില്‍ ജാക്വലീന്‍ ഫെര്‍ണാണ്ടന്‍സാണ് നായിക. നായികയുടെ ചില കഴിവുകള്‍ കൂടി സിനിമയില്‍ ഉള്‍പ്പെടുത്തനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

പോള്‍ ഡാന്‍സ്

ശ്രീലങ്കന്‍ സുന്ദരിയെന്ന് വിശേഷപ്പിക്കപ്പെടുന്ന ജാക്വലീന് പോള്‍ ഡാന്‍സില്‍ പ്രാവിണ്യമുണ്ട്. അത് സിനിമയിലും ഉള്‍പ്പെടുത്തുകയാണ്. സിനിമിലെ ഒരു പാട്ട് രംഗത്തിലാണ് നടിയുടെ പ്രത്യേകമായുള്ള ഡാന്‍സ് ചേര്‍ത്തിരിക്കുന്നത്.

വൈറലായ ചിത്രം

ആ സീന്‍ ചിത്രീകരിക്കുന്നതിന് വേണ്ടി പരിശീലനം നടത്തുന്ന നടിയുടെ ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്. സംവിധായകനാണ് ഫോട്ടോ പുറത്ത് വിട്ടത്. മുന്‍പും നടി ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

റേസ് 3

പ്രശസ്ത കൊറിയോഗ്രാഫറായ റേമോ ഡിസൂസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ വില്ലന്‍ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് സല്‍മാന്‍ ഖാനെ ആയിരുന്നു. എന്നാല്‍ വില്ലനാവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ സല്‍മാന്‍ ഖാന്‍ നായകനാവുകയായിരുന്നു.

മറ്റ് താരങ്ങള്‍

സല്‍മാന്‍ ഖാനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം റേസ് 3യില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ വേഷം ആദിത്യ പഞ്ചോളിയാണ് ചെയ്യുന്നത്. ഒപ്പം സെയ്ഫ് അലി ഖാന്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Jacqueline Fernandez to pole dance in Salman Khan's Race 3

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam