»   » ജാക്ലിന്‍ ഫെര്‍ണാണ്ടസും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും, ട്രെയിലറിന് മുമ്പ് പുറത്തിറങ്ങിയ ലിപ് ലോക് സീന്‍

ജാക്ലിന്‍ ഫെര്‍ണാണ്ടസും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും, ട്രെയിലറിന് മുമ്പ് പുറത്തിറങ്ങിയ ലിപ് ലോക് സീന്‍

By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് കപ്പിള്‍സാണ് ജാക്ലിന്‍ ഫെര്‍ണാണ്ടസും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. ഇരുവരും ഒന്നിക്കുന്ന ' എ ജെന്റില്‍മാന്‍' ആഗസ്റ്റ് 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രാജ് ആന്റ് ഡികെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് റിലീസ് ചെയ്യും.

എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രഖ്യാപനം ആരാധകരെ ശരിക്കും ഞെട്ടിച്ചു. ചിത്രത്തിലെ ജാക്ലിന്‍ ഫെര്‍ണാണ്ടസിന്റെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ഹോട്ട് സീന്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും ഹോട്ട് ചുംബന ചിത്രം ട്രെയിലര്‍ പ്രഖ്യാപനത്തോടൊപ്പം പുറത്ത് വിട്ടത്.

ജാക്ലിന്‍-സിദ്ധാര്‍ത്ഥ് കെമിസ്ട്രി

ജാക്ലിന്റെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും ഹോട്ട് കിസിങ് സീന്‍ പോസ്റ്റര്‍ കണ്ട് ആരാധകരും ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഡബിള്‍ റോളില്‍

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജാക്ലിന്റെയും സിദ്ധാര്‍ത്ഥിന്റെയും ചില സ്‌പൈസിയായിട്ടുള്ള രംഗങ്ങളും ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങള്‍

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാക്ലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ കുമാറും ചിത്രത്തലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 17ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നിര്‍മാണം

ഫോര്‍ സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എ ജെന്റില്‍ മാന്‍.

English summary
Jacqueline Fernandez, Sidharth Malhotra’s kiss sets your screen on fire.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam