»   » ജഗ്ഗാ ജസൂസ്; ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!! പ്രതികരണം അറിയാം!

ജഗ്ഗാ ജസൂസ്; ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!! പ്രതികരണം അറിയാം!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

റണ്‍ബീര്‍ കപൂറും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗ്ഗ ജസൂസിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ മികച്ച കളക്ഷനും നേടുന്നുണ്ട്.

അനുരാഗ് ബസു സംവിധാനം ചെയ്ത ജഗ്ഗ ജസൂസ് ജൂലൈ 14നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം 8.57 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി. തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് വിട്ടത്.

jaggajasoose

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ പ്രൊമോഷന്‍ മികച്ച രീതിയില്‍ തന്നെയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണ മികവിനെ കുറിച്ചും സംവിധായകന്‍ അനുരാഗ ബാസുവിനെയും നായകന്‍ റണ്‍ബീര്‍ കപൂറിനെയും അഭിനന്ദിച്ചാണ് ട്വീറ്റ്.

പതിവ് ബോളിവുഡ് സിനിമകളുടെ ശൈലിയില്‍ നിന്ന് മാറ്റി പിടിച്ചാണ് ജഗ്ഗ ജസൂസ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക പ്രതികരണത്തില്‍ ഇക്കാര്യം പലരും എടുത്ത് പറഞ്ഞിട്ടുമുണ്ട്. തിരക്കഥ മികവിനും കുറിച്ചും പറയുന്നുണ്ട്.

റണ്‍ബീര്‍ കപൂറിനും കത്രീന കൈഫിനുമൊപ്പം സ്വസ്ത ചാറ്റര്‍ജി, സയാനി ഗുപ്ത എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രിതമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
Jagga Jasoos First Day (Opening) Box Office Collection! NOT THAT BAD!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam