»   » വിക്കി വിക്കി തുടങ്ങി ചടലമാകുന്ന ത്രില്ലിംഗ് ജഗ്ഗ ജാസൂസ്, ഒപ്പം നിഗൂഢതകളും! വൈറലാകുന്ന ട്രെയിലര്‍!!!

വിക്കി വിക്കി തുടങ്ങി ചടലമാകുന്ന ത്രില്ലിംഗ് ജഗ്ഗ ജാസൂസ്, ഒപ്പം നിഗൂഢതകളും! വൈറലാകുന്ന ട്രെയിലര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് ആരാധകര്‍ക്ക് പ്രിയപ്പെട്ട പ്രണയ ജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഇരുവരും കമിതാക്കള്‍ ആയിരുന്ന സമയത്ത് ചിത്രീകരണം ആരംഭിച്ച ജഗ്ഗ ജാസൂസ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പക്ഷെ ഇതിലെ ഏറ്റവും ശ്രദ്ധേയകാര്യം ഇരുവരും ഇപ്പോള്‍ കമിതാക്കളല്ലെന്നതാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഇരുവരും പിരിയുന്നത്. പക്ഷെ പ്രതിബന്ധങ്ങളെ മറികടന്ന് സംവിധായകന്‍ അനുരാഗ് ബസു ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. 

Jagga Jasoos

ജൂലൈ 14ന് തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. എട്ട് മണിക്കുറിനുള്ളില്‍ ഒരു ലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ഡിറ്റക്ടീവായ ജഗ്ഗ തന്ഡറെ പിതാവിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. ഡിറ്റക്ടീവ് ജഗ്ഗയായി രണ്‍ബീര്‍ വേഷമിടുന്നു. കഥയും തിരക്കഥയുമെഴുതി ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് അനുരാഗ് ബസുവാണ്. അനുരാഗിന്റെ നാല് വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ ചിത്രം. സൗത്ത് ആഫ്രിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 

Jagga Jasoos

രണ്‍ബീര്‍ കത്രീന പ്രണയം വേര്‍പിരിഞ്ഞതിന് ശേഷം ജഗ്ഗ ജാസൂസില്‍ അഭിനയിക്കുന്നതില്‍ കത്രീന താല്പര്യം പ്രകടിപ്പിച്ചില്ല. ഇത് വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ പിന്നീട് പിണക്കം മറന്ന് ഇരുവരും ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ താനിനി ഒരിക്കലും രണ്‍ബീറിനൊപ്പം അഭിനയിക്കില്ലെന്ന് കത്രീന വ്യക്തമാക്കിയിരുന്നു. 

ട്രെയിലര്‍ കാണാം...

English summary
Jagga Jasoos trailer: Ranbir Kapoor is a detective with speech issues but he has a solution, he sings. His jugalbandi with Saurabh Shukla is the best thing about this trailer. The film releases on July 14.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam