»   »  sridevi: അമ്മയുടെ മകൾ തന്നെ!! ശ്രീദേവിയുടെ മകൾ ജാൻവിയുടെ ധടക് ലൊക്കേഷൻ ചിത്രങ്ങൾ....

sridevi: അമ്മയുടെ മകൾ തന്നെ!! ശ്രീദേവിയുടെ മകൾ ജാൻവിയുടെ ധടക് ലൊക്കേഷൻ ചിത്രങ്ങൾ....

Written By:
Subscribe to Filmibeat Malayalam

ലോകമെമ്പാടും ആരാധകരുള്ള ഒരു താരമായിരുന്നു നടി ശ്രീദേവി. ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഇന്നും അരാധകർക്കും കുടുംബത്തിനു അംഗീകരിക്കാനായിട്ടില്ല. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ മകൾ ജാൻവി കപൂറിനെ ബിഗ് സ്ക്രീനിൽ കാണണമെന്ന്. ആ ആഗ്രഹം സാഫലമാക്കാതെയാണ് ശ്രീദേവി  ഭൂമിയിൽ നിന്ന് വിടവാങ്ങിയിരിക്കുന്നത്.

അമ്മൂമ്മയെ കിണറ്റിൽ വീഴ്ത്തിയത് എങ്ങനെയാണെന്ന് അറിയാമോ, വീഡിയോ കാണാം

ജാൻവി കപൂറിന്റെ കന്നി ചിത്രമായ ധടക് അണിയറിയിൽ ഒരുങ്ങുകയാണ്. ശ്രീദേവിയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ജാൻവി ഉടനെ ഷൂട്ടിങ്ങ് സെറ്റിൽ മടങ്ങി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് താരപുത്രിയുടെ സിനിമയുടെ ചിത്രങ്ങളാണ്. തികച്ചും ലളിതമായ വേഷത്തിലും രൂപത്തിലുമാണ് താരം ചിത്രത്തിൽ പ്രതൃക്ഷപ്പെടുന്നത്. ജാൻവിയുടെ ഈ ചിത്രം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

 പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വരണം, കഥപറഞ്ഞ് ബിജുമേനോൻ, ഒരായിരം കിനാക്കളാല്‍ ട്രെയിലര്‍

അമ്മയുടെ മകൾ തന്നെ

ചിത്രത്തിൽ ഡി ഗ്ലാമറസായിട്ടാണ് ജാൻവി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ജാൻവിയുടെ ലുക്ക് ശ്രീദേവിയെ വിളിച്ച് ഓർമ്മിപ്പിക്കും തരത്തിലുള്ളതായിരുന്നു. ഒരുപാട് സാമ്യതകൾ ഇവർക്കിടയിലുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം തന്നെ ജാൻവിയുടെ ഗെറ്റപ്പാണ്. ഇതിനു മുൻപ് പൊതുവേദിയിൽ ഗ്ലാമറസായിട്ടാണ് ജാൻവി പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ തന്നെ താരത്തിന്റെ ഈ രൂപം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അമ്മയുടെ മകൾ തന്നെ എന്ന കന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. മറാത്തി ചിത്രമായ സൈറാട്ടി ന്റെ ഹിന്ദി പതിപ്പാണ് ധടക്. കിരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ഇഷാൻ ഖട്ടറാണ് നായകനായി എത്തുന്നത്.

ശ്രീദേവിയുടെ മരണം

ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഇന്നും ആ വേദന ആ കുടുംബത്തെ പിന്തുടരുകയാണ്. ഇതിനു ഉദാഹരണമാണ് ‍ ജാൻവി സോഷ്യൽ മീഡിയയിൽ കുറിച്ച ആ വാക്കുകൾ.ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനത്തിനു ശേഷം അമ്മയെ കുറിച്ച് ജാൻവി പറഞ്ഞതിങ്ങനെ. എന്റെ ഉള്ളിൽ എന്നെ തന്നെ കാർന്നു തിന്നുന്ന ഒരു ഒരു ശൂന്യതയുണ്ട്. ഇനിയുള്ള കാലം വരേയും ഞാൻ പൊരുത്തപ്പെട്ട് ജീവിക്കേണ്ട ഒന്ന്. എന്നാൽ ആ ശൂന്യതയിലും എനിയ്ക്ക് കാണാം അമ്മയുടെ സ്നേഹം. ഒരേ തവണ കണ്ണ് അടച്ചു തുറക്കുമ്പോഴും സങ്കടങ്ങളിൽ നിന്ന് എന്റെ സംരക്ഷിക്കുന്ന അമ്മയുടെ സ്നേഹം.പണ്ട് കടന്നു പോയ നിമിഷങ്ങൾ എല്ലാം തന്നെ അതു കാണിച്ചു തരുന്നു. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായികരുന്നു അമ്മ. ജാൻവിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്.

ഏറ്റവും നല്ലത് എന്റെ അമ്മ

ലോകത്ത് ഏറ്റവും പരിശുദ്ധും നല്ലവളുമായിരുന്നു എന്റെ അമ്മ. അതുകൊണ്ടാകണം അമ്മയെ നേരത്തെ അങ്ങു തിരികെ വിളിച്ചത്. പക്ഷെ കുറച്ചു കാലം കൂടി ഞങ്ങൾക്കൊപ്പം അമ്മയുണ്ടായിലല്ലോ -ജാൻവി കുറിച്ചു. കൂടാതെ ശ്രീദേവിയെ കുറിച്ചുള്ള ഓർമയും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ കൂട്ടുകാർ എപ്പോഴും പറയാറുണ്ട്. എന്നും താൻ സന്തോഷവതിയാണ് എന്ന്. അതിനുളള താരണം തനിയ്ക്ക് ഇപ്പോൾ അറിയാം. തന്റെ സന്തോഷത്തിനു പിന്നിലുള്ള കാരണം അമ്മയായിരുന്നു. ആരെന്ത് പറഞ്ഞാലും അത് തന്നെ ബാധിക്കുകയില്ലായിരുന്നു. ചുറ്റിനുമുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുകയുമില്ലായിരുന്നുവെന്നും ജാൻവി കുറിച്ചു. മറ്റുള്ളവർക്ക് വേണ്ടതെന്തും കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തി ജീവിച്ച ഒരാളായിരുന്നു എന്റെ അമ്മ.

അമ്മയുടെ ആഗ്രഹം

അമ്മ ഞങ്ങൾ മക്കൾക്ക് വേണ്ടിയാണ് ജീവിച്ചത്. അമ്മ ഞങ്ങൾക്ക് തിരിച്ചു തരണമെന്ന് ആഗ്രഹിച്ച ആ സന്തോഷം തിരിച്ചു നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. കൂടാതെ അമ്മയ്ക്ക് അഭിമാനിക്കാവുന്ന നിലയിൽ വളരണമെന്നാണ് ‍ ഞാൻ ആഗ്രഹിക്കുന്നതെന്നും ജാൻവി പറയുന്നുണ്ട്. അമ്മ നൽകിയ സ്നേഹത്തിന്റെ ഓർമ മാത്രം മതി ഞങ്ങൾക്ക് ഇനിയുള്ള കാലാം ജീവിക്കാൻ. എന്നാൽ ഞങ്ങളുടെ ജീവിതത്തിന് ഇനി ഒരിക്കലും പൂർണ്ണതയുണ്ടാകില്ല. എന്റെ എല്ലാമായ എന്റെ അമ്മയ്ക്ക സ്നേഹം. ജാൻവി കുറിച്ചു.

English summary
Janhvi Kapoor clicked on the sets of Dhadak in Kolkata; see pics

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X