For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവി ബംഗ്ലാവിനെ കുറിച്ച് ചോദിച്ചു!! ജാൻവി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി, പിന്നെയുണ്ടായത്...

  |

  ബോളിവുഡിലും സിനിമ കോളങ്ങളിലും ഇപ്പോഴത്തെ ചർച്ച വിഷയം മലയാളി സംവിധായകൻ പ്രശാന്ത് മാമ്പളളിചിത്രമായ ശ്രീദേവി ബെംഗ്ലാവാണ്. ആഗോളതലത്തിൽ തന്നെ ക്രഷായിമാറിയ പ്രിയ പ്രകാശ് വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഇപ്പോൾ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിന്റെ പിന്നാലെയായിരുന്നു വിവാദങ്ങൾ തലപൊക്കിയത്. എന്നാൽ ഇപ്പോൾ ഇത് ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

  jhanvi-priya

  ശ്രീദേവി ബംഗ്ലാവ് പുറത്തു വരാൻ സമ്മതിക്കില്ല, ഒതുക്കും... പ്രിയയുടെ ചിത്രത്തിനെതിരെ ബോണി കപൂര്‍

  ട്രെയിലറിലെ രംഗങ്ങളാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. നടി ശ്രീദേവിയുടെ ജീവിതത്തോട് ട്രെയിലറിന് സാമ്യമുണ്ടെന്നും നടി മരിച്ചു കിടന്നതു പോലത്തെ സീനുകൾ ട്രെയിലറിൽ ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങൾ ശക്തമായത്. ശ്രീദേവി ബെംഗ്ലാവ് പുകയുമ്പോൾ ശ്രീദേവിയുടെ മകൾ ജാൻവിയുടെ റിയാക്ഷൻ വൈറലാവുകയാണ്. ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജാൻവിയുടെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം.

  നമിതയോട് അലക്കാത്ത ടീ ഷർട്ട് ചോദിച്ചു!! കിട്ടിയത് എട്ടിന്റെ പണി, ഇത്രയും പ്രതീക്ഷിച്ചില്ല,കാണൂ

  പുറത്തുവരാൻ അനുവദിക്കില്ല

  പുറത്തുവരാൻ അനുവദിക്കില്ല

  ട്രെയിലർ പുറത്തു വന്നിതിനു പിന്നാലെ തന്നെ പ്രതികരണവുമായി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീദേവി ബെംഗ്ലാവിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. കൂടാതെ ചിത്രം ഒരിക്കലും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.‌

  ജാൻവിയുടെ പ്രതികരണം

  ജാൻവിയുടെ പ്രതികരണം

  ബോണി കപൂറിന്റെ പ്രതികരണം നേരത്തെ തന്നെ ബോളിവുഡിൽ ചർച്ച വിഷയമായിരുന്നു. ഇതിനു പിന്നലെ മകൾ ജാൻവിയുടെ റിയാക്ഷനും എത്തിയിട്ടുണ്ട്. ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിത്രത്തിനെ കുറിച്ച് താര പുത്രിയോട് ചോദിച്ചത്. എന്നാൽ മറുപടി ഒന്നും പറയാതെ നടി വേദിയിൽ നിന്ന് പുറത്തു പോകുകയായിരുന്നു.

   ഇടയിൽ കയറിയത് മനേജർ

  ഇടയിൽ കയറിയത് മനേജർ

  താരത്തിനോട് ഈ ചോദ്യ ചോദിച്ചതിന് തൊട്ട് പിന്നാലെ തന്നെ ജാൻവിയുടെ മനേജർ വിഷയത്തിൽ ഇടപെടുകയായിരുന്നു. അദ്ദേഹം ബഹളം വെച്ച് അവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്തു. കൂടാതെ വിഷയത്തെ കുറിച്ച് ജാൻവിയോട് പ്രതികരിക്കരുതെന്നും ഇയാൾ പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു താരം വേദിവിട്ട് പോയത്.

  മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കില്ല

  മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കില്ല

  ശ്രീദേവി എന്നത് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരാണെന്ന് നടി പ്രിയ വാര്യർ പ്രതികരിച്ചു. ചിത്രത്തിനെ കുറിച്ച് വിവാദങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയിലൂടൊണ് താരം ഇക്കാര്യം പറഞ്ഞത്. മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ആരും ശ്രമിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ ആതീവ ആകാംക്ഷയിലാണ് പ്രേക്ഷകർ. അത് വളരെ നല്ല കാര്യം തന്നെയാണ്. കൂടാതെ ചിത്രം നടി ശ്രീദേവിയ കുറിച്ചുളളതാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകർക്ക് വിട്ട് നൽകിയിരിക്കുകയാണെന്നും പ്രിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി അവാർഡുകൾ സ്വന്തമാക്കിയ ഒരു നടിയുട ജീവിതകഥയാണ് പറയുന്നതെന്ന് ട്രെയിലർ ലോഞ്ചിനിടെ പ്രിയ പറഞ്ഞിരുന്നു.

  സസ്പെൻസ് ത്രില്ലർ‌

  സസ്പെൻസ് ത്രില്ലർ‌

  ശ്രീദേവി ബെംഗ്ലാവ് സ്പെൻസ് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. അതിനാൽ തന്ന ചിത്രത്തിൽ സസ്പെൻസ് നിലനിർത്തേണ്ട ഉത്തരവാദിത്വം തനിയ്ക്കുണ്ട്. അതിനാൽ തന്നെ സിനിമയെ കുറിച്ച് കൂടുതലെന്നും പറയുന്നില്ലെന്നും പ്രശാന്ത് ടൈംസിനോട് പറഞ്ഞു. കൂടാതെ ബോണി കപൂർ അയച്ച വക്കീൽ നോട്ടീസ് തനിയ്ക്ക് ലഭിച്ചുവെന്നും സംവിധായകൻ തുറന്നു പറഞ്ഞു. ശ്രീദേവി എന്ന നടിയുയെ സ്നേ ഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

  English summary
  Janhvi Kapoor snubs question on Priya Prakash Varrier's Sridevi Bungalow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X