»   » അമ്മയുടെ വിയോഗത്തില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും ജാന്‍വി ധഡകില്‍ ജോയിന്‍ ചെയ്തു!

അമ്മയുടെ വിയോഗത്തില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും ജാന്‍വി ധഡകില്‍ ജോയിന്‍ ചെയ്തു!

Written By:
Subscribe to Filmibeat Malayalam

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല ജാന്‍വിയും ഖുഷിയും. ആദ്യ സിനിമയായ ധഡകുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ജാന്‍വിക്ക് ദുബായിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരകുടുംബം ദുബായിലേക്ക് പോയത്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

തനിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിക്കുന്ന ജാന്‍വിക്ക് പൂര്‍ണ്ണ പിന്തുണയുമായി ശ്രീദേവിയും ഒപ്പമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ആദ്യ ഘട്ട ഷൂട്ടിങ്ങിലും താരപുത്രിക്കൊപ്പം അമ്മയുമുണ്ടായിരുന്നു. മകള്‍ക്കൊപ്പമിരുന്ന് ആദ്യ സിനിമ കാണുകയെന്ന മോഹം ബാക്കിവെച്ചാണ് താരം യാത്രയായത്.

ജാന്‍വി ധഡക്കില്‍ ജോയിന്‍ ചെയ്തു

അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജാന്‍വി സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു

ധഡക്കിന്റെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജാന്‍വി അമ്മയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്.

ചിത്രീകരണം നിര്‍ത്തിവെച്ചു

ശശാങ്ക് കൈയ്ത്തന്‍ സെവിധാനം ചെയ്യുന്ന ധഡകിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജാന്‍വിയുടെ തിരിച്ചുവരവിന് ശേഷം ചിത്രീകരണം തുടര്‍ന്നാല്‍ മതിയെന്ന് നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ നിര്‍ദേശിച്ചിരുന്നു.

സൂപ്പര്‍താര പദവിയിലേക്ക് എത്തും

ശ്രീദേവിക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറുന്ന ജാന്‍വി അടുത്ത സൂപ്പര്‍താരമായി മാറുമെന്ന് ആരാധകര്‍ ഇതിനോടകം തന്നെ പ്രവചിച്ചിരുന്നു. ജാന്‍വിയുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകലോകം.

ചിത്രീകരിക്കാനുള്ളത്

നായകനായ ഇഷാന്‍ ഖട്ടാറുമൊത്തുള്ള പ്രണയ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് ചിത്രീകരണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാന്‍വിക്കൊപ്പം സിനിമ കാണണം

സിനിമയില്‍ അഭിനയിക്കാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് അറിഞ്ഞതോടെ പൂര്‍ണ്ണ പിന്തുണ നല്‍കി ശ്രീദേവി ഒപ്പമുണ്ടായിരുന്നു. ദുബായ് യാത്രയ്ക്കിടയില്‍ ജാന്‍വിക്കായി പ്രത്യേക ഷോപ്പിംഗ് നടത്താനും ശ്രീദേവി തീരുമാനിച്ചിരുന്നു. ജാന്‍വിക്കൊപ്പമിരുന്ന് സിനിമ കാണുകയെന്ന മോഹം ബാക്കിയാക്കിയാണ് താരം യാത്രയായത്.

English summary
Jhanvi Kapoor back on the Dhadak sets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam