»   » ദൈവത്തോടുള്ള പ്രാര്‍ത്ഥന ആരെയെങ്കിലും ബുദ്ധിമുട്ടിക്കുമോ? സോനു നീഗത്തിന് കിട്ടിയത് കിടിലന്‍ മറുപടി!!

ദൈവത്തോടുള്ള പ്രാര്‍ത്ഥന ആരെയെങ്കിലും ബുദ്ധിമുട്ടിക്കുമോ? സോനു നീഗത്തിന് കിട്ടിയത് കിടിലന്‍ മറുപടി!!

Posted By:
Subscribe to Filmibeat Malayalam

പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്ന സോനു നീഗത്തിന്റെ പ്രസ്താവനക്കെതിരെ പലയിടത്തു നിന്നും പ്രതികരണങ്ങളുണ്ടായിരുന്നു. താരം പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നതാണെന്നാണ് എല്ലാവരുടെയും പ്രതികരണം.

വെറ്ററന്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ജവാദ് അക്തര്‍ സോനു നീഗത്തിന്റെ പ്രസ്താവനക്ക് കൃത്യമായി മറുപടി കൊടുത്തിരിക്കുകയാണ്. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്നും അതൊരിക്കലും ആര്‍ക്കും ശല്യമാവാറില്ലെന്നുമാണ് അക്തര്‍ പറയുന്നത്.

ജവാദ് അക്തര്‍

ഗാനരചയിതാവും തിരക്കഥകൃത്തുമായി പ്രശസ്തനായ വ്യക്തിയാണ് ജവാദ് അക്തര്‍. 2017 ലെ ദാദസാഹീബ് ഫാല്‍കെ പുരസ്‌കാരം നേടിയ വ്യക്തിയാണ് അക്തര്‍. ഗായകന്‍ സോനു നീഗം അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ സംസാരിച്ചു കൊണ്ടാണ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്.

സോനുവിന്റെ പ്രസ്താവന

താനൊരു മുസ്ലീം അല്ല. എന്നാല്‍ താന്‍ ഉറക്കമുണരുന്നത് പള്ളിയിലെ ബാങ്കുവിളി കേട്ടിട്ടാണ്. എന്തിനാണ് മതരീതികള്‍ മറ്റുവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്നുമാണ് സോനു പറഞ്ഞത്.

സംഭവം വലിയ ചര്‍ച്ചയായി

ഒരു മതത്തിന്റെ രീതികളെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കിയ സോനു നീഗത്തിനെതിരെ പലയിടത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി.

ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ ആരെയും ബുദ്ധിമുട്ടിക്കാറില്ല

പള്ളി, അമ്പലം, മസ്ജീദ് തുടങ്ങി ആരാധനാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ ഒരിക്കലും ആരെയും ബുദ്ധിമുട്ടിക്കാറില്ലെന്നാണ് ജവാദ് അക്തര്‍ പറയുന്നത്.

സോനു പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞതാണ്

യഥാര്‍ത്ഥത്തില്‍ സോനു പറയുന്നത് പറയുന്നത് നുണയാണ്. കാരണം സോനുവിന്റെ വീട്ടിലേക്ക് ബാങ്ക് വിളിക്കുന്നത് കേള്‍ക്കില്ല എന്നതാണ് സത്യം. ബിബിസി അതിനായി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതില്‍ നിന്നും മനസിലായത് ചുറ്റുമുള്ള മസ്ജിദില്‍ നിന്നും ഉയരുന്ന ബാങ്കുവിളി സോനുവിന്റെ വീട്ടില്‍ എത്തുകയില്ലെന്നാണ്.

സോനുവിന്റെ പ്രദേശവാസികള്‍ പറയുന്നത്

സോനു ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായിട്ടുണ്ടാവു. എന്നാല്‍ സോനുവിന്റെ പരിസരവാസികള്‍ പറയുന്നത് 35 വര്‍ഷമായി തങ്ങള്‍ ഇവിടെയാണ് കഴിയുന്നതെന്നും ആര്‍ക്കും ബാങ്കുവിളി കൊണ്ട് ഒരു ബുദ്ധിമുട്ടും ഇതുവരെയുണ്ടായിട്ടില്ലെന്നാണ്.

ബാങ്കുവിളി അനുഗ്രഹമായി കാണുന്നവയാണ്

ബാങ്കുവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അതിന്റെ അനുഗ്രഹം എല്ലാവര്‍ക്കും കൂടി കിട്ടുമെന്നാണ് കരുതാറുള്ളത്. അങ്ങനെയെ അവിടെയുള്ളവര്‍ പറയാറുള്ളത്. എന്നാല്‍ അതിനിടയില്‍ സോനുവിന്റെ വാക്കുകളില്‍ ദു:ഖമുണ്ടെന്നും മദ്രാസ അധികാരി പറയുന്നു.

English summary
Javed Akhtar reacts to Sonu Nigam’s ‘Azaan’ controversy and this is what the veteran writer-lyricist has to say on the same..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam