For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനൊപ്പം വിവാഹം കഴിക്കാതെ പോവാൻ സമ്മതിച്ചില്ല; കല്യാണത്തിന് മുൻപേ അമിതാഭ് നല്‍കിയ നിർദ്ദേശത്തെ കുറിച്ച് ജയ

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ഇക്കഴിഞ്ഞ ജൂണില്‍ നാല്‍പതൊന്‍പതാമത്തെ വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്. അമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ട് പോവുകയാണ് താരങ്ങള്‍. ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളില്‍ അമിതാഭിന് താങ്ങായി ജയ നിന്നിരുന്നു.

  അതേ സമയം വിവാഹത്തിന് മുന്‍പ് അമിതാഭ് ബച്ചന്‍ ചില നിര്‍ദേശങ്ങള്‍ തനിക്ക് തന്നിട്ടുണ്ടായിരുന്നെന്ന് പറയുന്ന ജയയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കൊച്ച് മകളായ നവ്യ നവേലി നന്ദയുടെ കൂടെ നടത്തിയ പുതിയ സംഭാഷത്തിലാണ് വിവാഹത്തിന് മുന്‍പ് അമിതാഭില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

  Also Read:

  ഒക്ടോബറില്‍ വിവാഹം കഴിക്കാനായിരുന്നു ആദ്യം തങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ആ സമയം കൊണ്ട് തന്റെ സിനിമകളെല്ലാം പൂര്‍ത്തിയാക്കാം എന്നായിരുന്നു തീരുമാനം. 9 മുതല്‍ അഞ്ച് വരെ മാത്രമായി ഒരു ഭാര്യയെ തനിക്ക് വേണ്ടെന്നാണ് ബച്ചന്‍ അന്ന് പറഞ്ഞത്.

  എല്ലാ ദിവസവും ഭാര്യയായ പെണ്‍കുട്ടി ജോലിയ്ക്ക് പോവുന്നത് തനിക്ക് താല്‍പര്യമില്ലെന്നാണ് ബച്ചന്‍ പറഞ്ഞത്. മാത്രമല്ല ജയ വര്‍ക്ക് ചെയ്യാന്‍ പോവുന്ന പ്രോജക്ടുകള്‍ ശരിയായ ആളുകളുടെ കൂടെയായിരിക്കുമോ എന്ന സംശയവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ജയ പറയുന്നു.

  Also Read: പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

  തങ്ങളുടെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്ന സമയത്തില്‍ നിന്നും മുന്നോട്ട് ആക്കിയതിന്റെ കാരണവും ജയ പറഞ്ഞു. 'അമിതാഭും താനും ഒരുമിച്ചഭിനയിച്ച സഞ്ജീര്‍ എന്ന സിനിമയുടെ വിജയം ആഘോഷിക്കാനായി രണ്ടാളും വിദേശത്തേക്ക് പോവാന്‍ തീരുമാനിച്ചു.

  വിവാഹത്തിന് മുന്‍പേ ഇരുവരെയും ഒരുമിച്ച് വിടാന്‍ ബച്ചന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ഒക്ടോബറിലെ വിവാഹം ജൂണിലേക്ക് മാറ്റുന്നത്. മുംബൈയിലുള്ള ജയയുടെ അമ്മ വീട്ടില്‍ വച്ചാണ് താരവിവാഹം നടത്തിയത്.

  വിവാഹത്തിന് മുന്‍പ് അമിതാഭ് ബച്ചനും ജയയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പാണ് സഞ്ജീര്‍ എന്ന സിനിമ റിലീസിനെത്തുന്നത്. അതും വലിയ വിജയമായി. ഇതോടെ സുഹൃത്തുക്കള്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ പോവാനാണ് അമിതാഭും ജയയും തീരുമാനിച്ചത്. ഒടുവില്‍ വിവാഹം കഴിച്ചതിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പോവുന്നത്.

  1973 ജൂണ്‍ മൂന്നിനായിരുന്നു താരവിവാഹം നടക്കുന്നത്. വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിക്കൂട്ട് വിവാഹം പോലെയായിരുന്നു ഇത് നടത്തിയത്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മുന്‍പൊരിക്കല്‍ ഈ കഥ അമിതാഭ് ബച്ചനും വെളിപ്പെടുത്തിയിട്ടുണ്ട്.

  എന്തായാലും ശക്തമായ പ്രണയം കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. അമ്പത് വര്‍ഷത്തോളമെത്തി നില്‍ക്കുമ്പോഴും മാതൃകാദമ്പതിമാരെന്ന നിലയിലാണ് ഇരുവരും അറിയപ്പെടുന്നത്. മക്കള്‍ക്കും ശക്തമായ ദാമ്പത്യ ജീവിതം നല്‍കാനും നിലനിര്‍ത്താനും ഇരുവര്‍ക്കും സാധിക്കുന്നുണ്ട്.

  English summary
  Jaya Bachchan Opens Up About Amithabh Bachchan's Conditions Before Their Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X