For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരി ഉടുത്തിരുന്ന സ്ത്രീകള്‍ അത് മാറ്റി തുടങ്ങിയത് എപ്പോഴാണ്; വസ്ത്രത്തിലെ മാറ്റത്തിന് കാരണം പറഞ്ഞ് ജയ ബച്ചന്‍

  |

  ഇന്ത്യയിലെ മുന്‍നിര താരകുടുംബമാണ് ജയ ബച്ചന്റേത്. അമ്മയും അമ്മായിയമ്മയുമൊക്കെ ആയതിന് ശേഷം ജയ കുറച്ച് പരുക്കന്‍ സ്വഭാവം കാണിക്കുന്നത് പതിവായിരുന്നു. എന്നാല്‍ വീട്ടില്‍ താന്‍ അത്രത്തോളം സ്വീറ്റാണെന്ന് കാണിക്കുന്ന നടിയുടെ വിശേഷങ്ങളാണ് ഓരോ ആഴ്ചകളിലുമായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി മകള്‍ ശ്വേത ബച്ചനും കൊച്ചുമകള്‍ നവ്യ നവേലിയ്ക്കുമൊപ്പമുള്ള ജയ ബച്ചന്റെ സംഭാഷണങ്ങള്‍ പുറത്ത് വരാറുണ്ട്. വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെടുന്ന വിഷയങ്ങളെ കുറിച്ചാണ് താരമാതാവും മക്കളും പറയുന്നത്. ഏറ്റവും പുതിയതായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും അതിലുണ്ടായ മാറ്റങ്ങളെ പറ്റിയുമാണ് മൂവരും സംസാരിച്ചിരിക്കുന്നത്.

  Also Read: മുഖം മറച്ച് കൂടെ കണ്ടയാള്‍ കാമുകന്‍ തന്നെ; ജീവിതത്തിലേക്ക് അദ്ദേഹം വരുമെന്ന് നടി അന്ന രേഷ്മ രാജന്‍

  അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും കൊച്ചുമകളാണ് നവ്യ നവേലി നന്ദ. നവ്യയുടെ പോഡ് കാസ്റ്റിലൂടെയാണ് സമൂഹം ചര്‍ച്ചച്ചെയ്യപ്പെടേണ്ട ചില വിഷയങ്ങളില്‍ ജയ ബച്ചന്‍ പ്രതികരിക്കാറുള്ളത്. ഇന്ത്യന്‍ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും എന്ത് കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിനെ പറ്റിയുമാണ് പുതിയ ചര്‍ച്ച. പെണ്‍കുട്ടികള്‍ വിദേശ ശൈലിയിലുള്ള വസ്ത്രങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കാനുള്ള കാരണമെന്താണെന്ന് ജയ ചോദിച്ചിരുന്നു. അതിനുള്ള ഇത്തരം അറിയില്ലെന്നാണ് നവ്യ പറഞ്ഞത്.

  Also Read: രഞ്ജിനി ഹരിദാസിന്റെ വീട്ടിലും കല്യാണം; കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയ പരിചയപ്പെടുത്തി താരം

  വിദേശരീതിയിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് കുറച്ച് കൂടി ചലന സ്വതന്ത്ര്യം കൊടുക്കുന്നതാണ് എല്ലാവരും അത്തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കാരണമെന്നാണ് ജയ ബച്ചന്റെ നിഗമനം. പണ്ട് സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നെങ്കില്‍ ഇന്ന് വീടിനകത്ത് തന്നെ ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. ജോലിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്ത്രീകള്‍ സ്ഥിരമായി പുറത്ത് പോവുന്നു.

  ഇത്തരം അവസരങ്ങളില്‍ സാരി ഉടുത്ത് പോവുന്നതിലും എത്രയോ എളുപ്പമാണ് പാന്റും ടീഷര്‍ട്ടുമൊക്കെ ധരിക്കുന്നത്. ഈ കാരണമാണ് വിദേശ വസ്ത്രങ്ങള്‍ ധരിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചത്. എന്ന് കരുതി ഇതൊക്കെ മനഃപൂര്‍വ്വം സംഭവിച്ച കാര്യങ്ങളായി തനിക്ക് തോന്നുന്നില്ലെന്നും കാലക്രമേണ സംഭവിച്ച മാറ്റങ്ങളാണെന്നും ജയ കൂട്ടിച്ചേര്‍ത്തിരുന്നു. അതേ സമയം ഒരു സ്ത്രീയ്ക്ക് മാന്‍പവര്‍ നല്‍കാന്‍ ഈ വസ്ത്രങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന കാര്യവും നടി ചൂണ്ടി കാണിച്ചിരിക്കുകയാണ്.

  പക്ഷേ സ്ത്രീകളെ സ്ത്രീ ശക്തിയില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നത് കൊണ്ട് സ്ത്രീകള്‍ സാരി മാത്രം ധരിക്കണമെന്നല്ല അതിന്റെ അര്‍ഥം. പാശ്ചാത്യ നാടുകളില്‍ പാന്റ്‌സും ഷര്‍ട്ടിനും പുറമേ മറ്റുള്ള വസ്ത്രങ്ങളും സ്ത്രീകള്‍ ധരിക്കാറുണ്ട്. ഇക്കാര്യത്തെ അനുകൂലിച്ച് കൊണ്ടാണ് മകള്‍ ശ്വേത ബച്ചന്‍ എത്തിയിരിക്കുന്നത്. മുന്‍പ് പുരുഷന്മാര്‍ യുദ്ധത്തിന് പോയിരുന്ന കാലത്ത് സ്ത്രീകള്‍ ഫാക്ടറി ജോലികള്‍ക്ക് വേണ്ടി പുറത്ത് പോകുമായിരുന്നു.

  ആ സമയത്ത് സ്ത്രീകളുടേതായ വസ്ത്രം ധരിച്ച് വലിയ മെഷീനുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന് തടസ്സമായിട്ടുണ്ടാവാം. ഇതോട വസ്ത്രധാരണത്തിലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ടാവുമെന്ന് ശ്വേത പറയുന്നു.

  വന്‍കിട ബിസിനസുകളുടെയും കമ്പനികളുടെയും തലപ്പത്തിരിക്കുന്ന സ്ത്രീകള്‍ ഇപ്പോഴും സാരി ധരിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ വസ്ത്രധാരണം ഒരിക്കലും സ്ത്രീശക്തിയെ കുറയ്ക്കുന്നില്ലെന്നാണ് നവ്യയുടെ അഭിപ്രായം.

  English summary
  Jaya Bachchan Opens Up About Dressing Style Of Indian Womens Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X