For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിമൂന്നാമത്തെ വയസില്‍ ആദ്യമായി പ്രതിഫലം കിട്ടി; ആ തുക എത്രയാണെന്ന ചോദ്യത്തിന് ജയ ബച്ചന്റെ വെളിപ്പെടുത്തല്‍

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന നടിയാണ് ജയ ബച്ചന്‍. 1963 മുതല്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഇപ്പോള്‍ മക്കളുടെയും മരുമക്കളുടെയുമൊക്കെ കൂടെ സന്തുഷ്ടയായി കഴിയുന്ന നടി തന്റെ തുടക്കകാലത്തെ കുറിച്ചും സിനിമയിലെ കാഴ്ചപ്പാടുകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ്.

  ജയയുടെ മകള്‍ ശ്വേത ബച്ചന്റെ ഏകമകളായ നവ്യ നവേലിയുടെ കൂടെയാണ് രസകരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ജയ എത്തുന്നത്. ഓണ്‍ലൈനിലൂടെ അമ്മൂമ്മയെ കുറിച്ചുള്ള കാര്യങ്ങള്‍ താരപുത്രി പുറംലോകത്തെ അറിയിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയതായി തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് ജയ പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  പലവിധത്തിലുള്ള വിഷയങ്ങള്‍ ചോദിച്ച് കൊണ്ടാണ് നവ്യ നവേലി എത്താറുള്ളത്. അമ്മയോടും അമ്മൂമ്മയോടുമാണ് ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നതും. ഇത്തവണ ജയ ബച്ചന് പൈസയുമായിട്ടുള്ള ബന്ധമെന്താണെന്നും സാമ്പത്തികത്തെ കുറിച്ചുള്ള അഭിപ്രായവുമാണ് നവ്യ ചോദിച്ചത്. 'ആദ്യമായി തനിക്ക് പ്രതിഫലം ലഭിക്കുന്നത് പതിമൂന്ന് വയസുള്ളപ്പോഴാണ്. അന്ന് എത്രരൂപയാണ് കിട്ടിയതെന്ന് തനിക്ക് വ്യക്തമായ ഓര്‍മ്മയില്ലെന്നാണ്', ജയ പറഞ്ഞത്.

  Also Read: കല്യാണം കഴിഞ്ഞ് കുട്ടിയായിട്ടും പക്വത വന്നിട്ടില്ല; അമ്മയായെന്ന് ഇനിയും ഉള്‍കൊള്ളാന്‍ തോന്നിയിട്ടില്ലെന്ന് മിയ

  എന്നാല്‍ പിന്നീട് തന്റെ ജീവിതത്തില്‍ സാമ്പത്തികമെന്ന വാക്ക് കണ്ടമുട്ടിയത് സ്വന്തം വിദ്യാഭ്യാസത്തിനായി പണം നല്‍കി തുടങ്ങിയപ്പോഴാണ്. പഠിക്കാനായി ഒരു ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് പോയപ്പോള്‍ എനിക്ക് പഠിക്കാനുള്ള പണം തരേണ്ടതില്ലെന്നും അത് ഞാന്‍ തന്നെ കൈകാര്യം ചെയ്‌തോളാമെന്ന് പിതാവിനോട് പറഞ്ഞതായി ജയ ഓര്‍മ്മിക്കുന്നു.

  ജയയോട് ചോദിച്ച അതേ ചോദ്യം ശ്വേത ബച്ചനോടും നവ്യ ചോദിച്ചിരുന്നു. 'ഡല്‍ഹിയിലായിരുന്നപ്പോള്‍ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ അസിസ്റ്റന്റ് ടീച്ചറായി ഞാന്‍ ജോലി ചെയ്തിരുന്നു. അന്നെനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ നവ്യ എന്നെ ഫോളോ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിലധികം പണം ഇല്ലാതെയും സ്വന്തമായി ഒരു വീട് വാങ്ങാതെയും വിവാഹം കഴിക്കരുതെന്ന് ഞാന്‍ നവ്യയോട് മുന്‍പും പറഞ്ഞിട്ടുണ്ടെന്ന് ശ്വേത സൂചിപ്പിച്ചു.

  എന്തായാലും ബച്ചന്‍ കുടുംബത്തിലെ സ്ത്രീകളുടെ സംസാരം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹത്തിന് മുന്‍പ് അമിതാഭ് ബച്ചന്‍ തനിക്കൊരു നിര്‍ദ്ദേശം നല്‍കിയിരുന്നതിനെ കുറിച്ചാണ് കഴിഞ്ഞ ആഴ്ച ജയ സംസാരിച്ചത്. വിവാഹം കഴിഞ്ഞാല്‍ മറ്റൊരാളുടെ കൂടെ ജോലിയ്ക്ക് പോവുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യ കുറവുണ്ടായിരുന്നു. അത് തന്റെ കൂടി സുരക്ഷ ഓര്‍ത്തിട്ടാണെന്നാണ് നടി പറഞ്ഞത്. അതുപോലെ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമൊക്കെ നടി സംസാരിച്ചു.

  വിവാഹം കഴിക്കുന്നതിന് മുന്‍പ് കൊച്ചുമകള്‍ ഒരു കുഞ്ഞിന്റെ അമ്മയായെന്ന് കേട്ടാല്‍ തനിക്ക് യാതൊരുവിധ കുഴപ്പവുമില്ലെന്നും ജയ പറഞ്ഞിരുന്നു. ഇന്നത്തെ കാലത്തെ പ്രണയവും സൗഹൃദവുമൊക്കെ ഒത്തിരി മാറി പോയി. ഏറ്റവും നല്ല സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കുന്നതാണ് നല്ലതെന്നും ജയ പറഞ്ഞിരുന്നു.

  English summary
  Jaya Bachchan Opens Up About Her First Salary At The Age Of Thirteen Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X