For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  |

  ബോളിവുഡിലെ ബിഗ് ബി എന്നറയിപ്പെടുന്ന നടന്‍ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബച്ചനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്. മറ്റ് താരകുടുംബങ്ങളെ അപേക്ഷിച്ച് പാരമ്പര്യമടക്കമുള്ള പലതിലും ബച്ചന്‍ കുടുംബം വേറിട്ട് നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്.

  തങ്ങളുടെ കുടുംബത്തില്‍ നടത്തുന്ന പിറന്നാളാഘോഷത്തെ കുറിച്ച് ജയ ബച്ചന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാവുന്നത്. പിറന്നാളിന് കേക്ക് മുറിക്കുന്നതിനോട് അമിതാഭ് ബച്ചന് തീരെ യോജിപ്പില്ലെന്നാണ് ജയ പറയുന്നത്. അത്തരത്തില്‍ താരകുടുംബത്തിലെ ചില വിശ്വാസങ്ങളെ പറ്റിയാണ് നടി പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം..

  'ഞങ്ങളുടെ കുടുംബത്തില്‍ പിറന്നാള്‍ പാട്ടുകള്‍ പാടുകയോ കേക്ക് മുറിക്കുകയോ ചെയ്യറില്ല. അതിന് പകരം ഹിന്ദുസ്ഥാനി മധുരപലഹാരങ്ങളും പാല്‍ കേക്കും കഴിക്കുന്നതാണ് പതിവെന്ന്', ജയ പറയുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലാപ്‌സി എന്ന മധുരവിഭവം നല്‍കിയാണ് താന്‍ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിന് സത്കരിക്കാറുള്ളതെന്നാണ് നടി സൂചിപ്പിക്കുന്നത്. അടുത്തിടെ അമിതാഭ് ബച്ചന്റെ കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയ ബച്ചന്‍.

  Also Read: മീനൂട്ടിയ്ക്ക് ഇതെല്ലാം പുച്ഛമാണ്; മീനാക്ഷി ദിലീപും അഭിനയിക്കാന്‍ വരുന്നു? ഒടുവില്‍ പ്രതികരിച്ച് നമിത പ്രമോദ്

  ജന്മദിനത്തിനോട് അനുബന്ധിച്ച് അമിതാഭ് ബച്ചന് സര്‍പ്രൈസുമായിട്ടാണ് ജയയും മകന്‍ അഭിഷേക് ബച്ചനും ഈ ഷോ യിലേക്ക് എത്തുന്നത്. പരിപാടിയുടെ അവതാരകനായ അമിതാഭിന്റെ ജന്മദിനം വ്യത്യസ്തമാക്കുക എന്നതായിരുന്നു ഇതിന് പിന്നില്‍. പ്രതീക്ഷിക്കാത്ത സമയത്ത് ഭാര്യയെ കണ്ടതോടെ അമിതാഭ് വികാരഭരിതനായി. കണ്ണുകള്‍ നിറഞ്ഞെഴുകയും അത് തുടയ്ക്കുകയുമൊക്കെ ചെയ്തു. അതേ സമയം മകന്‍ അഭിഷേക് ബച്ചനാണ് പിതാവിന് പകരം അവതാരകനായി ആ എപ്പിസോഡില്‍ സംസാരിച്ചത്.

  Also Read: പ്രമുഖ നടൻ്റെ കാലിൽ തൊട്ട് വന്ദിച്ചില്ല; പതിനാറ് വയസുള്ളപ്പോൾ സെറ്റിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടി അർച്ചന

  അതിനിടയിലാണ് താരകുടുംബത്തെ സംബന്ധിച്ചുള്ള കൂടുതല്‍ കഥകള്‍ ജയ വെളിപ്പെടുത്തിയത്. ഒപ്പം ഭര്‍ത്താവിനും മകനും ഉയരം കൂടുതലുള്ളതിനെ പറ്റിയും നടി സൂചിപ്പിച്ചു. 'ഇവര്‍ രണ്ട് പേരുടയും പൊക്കത്തിനൊപ്പം വരാന്‍ സാധിക്കില്ലെന്നാണ്' ജയ പറഞ്ഞത്. അതേസമയം അമിതാഭിന് അമ്മായിയമ്മയുടെ മനോഹരമായ പിറന്നാള്‍ സന്ദേശവും ആ വേദിയില്‍ വച്ച് പറയുകയുണ്ടായി. 'നിന്നെ കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു ദിവസത്തേക്ക് വരൂ'.. എന്നാണ് ആ സന്ദേശം.

  മാത്രമല്ല മകള്‍ ശ്വേത ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായി ബച്ചന്‍, കൊച്ചുമക്കളായ നവ്യ, അഗസ്ത്യ, ആരാധ്യ തുടങ്ങിയ കുടുംബാംഗങ്ങളുടെ ആശംസകളും ബച്ചനെ തേടി എത്തിയിരുന്നു. പാരമ്പര്യമായി പിന്തുടരുന്ന രീതികള്‍ക്ക് മാറ്റം വരുത്താതെയാണ് അമിതാഭ് ബച്ചന്‍ കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ വളരെ മനോഹരമാക്കുന്നതിനൊപ്പം ഭക്തിയ്ക്കും വിശ്വാസത്തിനും വലിയ പ്രധാന്യമാണ് നല്‍കി കൊണ്ടിരിക്കുന്നത്.

  English summary
  Jaya Bachchan Opens up About Their Family Not Believe Cake Cutting On Birthdays. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X