Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയ
ഇന്ത്യന്‍ സിനിമ ബിഗ് ബി എന്ന പേര് വിളിക്കുന്ന താരരാജാവാണ് അമിതാഭ് ബച്ചന്. എഴുപതുകള്‍ മുതലിങ്ങോട്ട് സൂപ്പര്‍താര പദവിയില്‍ യാതൊരു മാറ്റവും വരാതെ തുടരുന്ന അപൂര്‍വ്വം നടന്മാരില് ഒരാളും അമിതാഭാണ്. ഇന്ന് എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന അമിതാഭ് ബച്ചനെ കുറിച്ച് രസകരമായ ചില വെളിപ്പെടുത്തലുകളാണ് നടന്നിരിക്കുന്നത്.
ജയ ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷം നടി രേഖയുമായി പ്രണയമുണ്ടായതൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുപോലെ പിതാവ് എന്ന നിലയില്‍ കൃത്യമായി ഉത്തരവാദിത്തം കാണിക്കാന്‍ ബച്ചന് സാധിച്ചിട്ടില്ലെന്നാണ് ഒരിക്കല്‍ ഭാര്യ തന്നെ വെളിപ്പെടുത്തിയത്. അത്തരത്തില്‍ അമിതാഭിനെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാത്ത ചില കാര്യങ്ങളിങ്ങനെയാണ്..

1973 ലാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരാവുന്നത്. ഈ വര്‍ഷം ഇരുവരും നാല്പത്തിയൊന്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ആദ്യ വര്‍ഷം തന്നെ മകള്‍ ശ്വേത ജനിച്ചു. 1976 ലാണ് മകന് അഭിഷേക് ബച്ചന്റെ ജനനം. മൂത്തമകള്‍ ശ്വേത ബച്ചന്റെ വിവാഹം കഴിയുന്നത് വരെ അമിതാഭ് പിതാവ് എന്ന നിലയിലെ തന്റെ ഉത്തരവാദിത്തമെന്നും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. അങ്ങനെ വീട്ടിലെ എല്ലാവരുയെും കാര്യങ്ങള്‍ നോക്കിയിരുന്നത് ഞാനാണെന്ന് ശ്വേതയുടെ മകള്‍ നവ്യയോടാണ് ജയ പറഞ്ഞത്.
Also Read: ഡയറക്ടർ ഒപ്പിച്ച പണി!, ഞങ്ങൾ വീണു; പ്രണയത്തിലായതിനെ കുറിച്ച് ജിഷിനും വരദയും പറഞ്ഞത്

'നിന്റെ അമ്മയെ വിവാഹം കഴിപ്പിച്ചതിന് ശേഷമാണ് നാന (അമിതാഭ് ബച്ചന്) ഒരു നല്ല രക്ഷിതാവ് ആയത്. അതുവരെ എല്ലാം ഒറ്റയ്ക്ക് ഞാനാണ് ചെയ്തിരുന്നത്', ജയ ബച്ചന് പറയുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ നാനയുടെ തിരക്കുകള്‍ കാരണമായിരിക്കും അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പറ്റാതെ പോയതെന്ന് കൊച്ചുമകള്‍ നവ്യയും സൂചിപ്പിച്ചു.
അത് ചിലപ്പോള്‍ ശരിയായിരിക്കുമെന്ന് ജയയും പറഞ്ഞു. 'മക്കള്‍ വളര്‍ന്ന് വരുന്നത് അദ്ദേഹത്തിന് അടുത്ത് നിന്ന് അറിയാന്‍ പറ്റാതെ പോയത് കൊണ്ടാവും ഇപ്പോള്‍ എല്ലാ കാര്യത്തിനും അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളത്', ജയ പറയുന്നു.
Also Read: ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണത്; വിവാദങ്ങൾക്കിടെ നയൻതാരയോട് കാജൽ അഗർവാൾ

ഒന്നിലധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ജയയുമായി അമിതാഭ് അടുപ്പത്തിലാവുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ജയ ഒരു കുടുംബിനിയാവുകയും ചെയ്തു. അങ്ങനെ മക്കളുടെ കാര്യമൊക്കെ നോക്കി വീട്ടില്‍ തന്നെയായി. ഭാര്യയും മക്കളും ആയതിന് ശേഷമാണ് അമിതാഭിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്ന് വരുന്നത്. അക്കാലത്ത് സൂപ്പര്‍താരമായി തിളങ്ങി നില്ക്കുന്ന നടി രേഖയായിരുന്നു അത്.

അമിതാഭിനൊപ്പം ഒരുമിച്ചഭിനയിച്ചപ്പോഴുള്ള പരിചയം പ്രണയമാവുകയായിരുന്നു. ഏറെ കാലം താരങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു. രേഖ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയെങ്കിലും ഇനിയും ഒരക്ഷരം മിണ്ടാതെ തന്റെ ഭാഗം ന്യായീകരിക്കുകയാണ് ബച്ചന് ചെയ്തത്. എന്തായാലും അമിതാഭ് ബച്ചന്റെ ഉയര്‍ച്ച താഴ്ചകളില്‍ താങ്ങും തണലുമായി ഇന്നും ഭാര്യ ജയ ബച്ചന് സജീവമായി നില്‍ക്കുകയാണ്.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!