For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചുമകള്‍ വിവാഹം കഴിക്കാതെ കുഞ്ഞിനെ പ്രസവിച്ചാല്‍ കുഴപ്പമില്ല; ശക്തമായ തീരുമാനം പറഞ്ഞ് നടി ജയ ബച്ചന്‍

  |

  സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടില്ലെങ്കിലും ബോളിവുഡ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന താരപുത്രിയാണ് നവ്യ നവേലി നന്ദ. അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ നവ്യ ഇതിനകം പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. തന്റെ ചാനലിലൂടെ രസകരമായ വീഡിയോസ് പങ്കുവെച്ചാണ് നവ്യ എത്താറുള്ളത്. ഏറ്റവും പുതിയതായി ബച്ചന്‍ കുടുംബത്തിലെ സ്ത്രീകളെ ഒരുമിച്ച് ഇരുത്തി ചില വിഷയങ്ങളെ കുറിച്ച് സംസാരിപ്പിക്കുകയാണ് താരപുത്രി ചെയ്തത്.

  Also Read: ഭാര്യയുടെ കാലാണ് ആ വീട്ടിലെ ഡെക്കറേഷന്‍; യമുനയെ വീട്ടുകാരിയെന്ന് വിളിക്കാന്‍ പറ്റില്ല, സമ്മാനവുമായി ഭര്‍ത്താവ്

  വീട്ടിലെ മുതിര്‍ന്ന സ്ത്രീയായ ജയ ബച്ചനും നവ്യയുടെ അമ്മയായ ശ്വേത ബച്ചനും ഇതിനൊപ്പം ചേര്‍ന്നിരുന്നു. പല വിഷയങ്ങളെ കുറിച്ചും അതിലുള്ള അഭിപ്രായങ്ങളും അമ്മയെയും വല്യമ്മയെയും കൊണ്ട് പറയിപ്പിക്കുകയാണ് നവ്യ ഉദ്ദേശിച്ചത്. കൊച്ചുമകളുടെ വിവാഹത്തെ കുറിച്ചും റിലേഷന്‍ഷിപ്പുകളെ പറ്റിയും വ്യക്തമായ മറുപടി പറഞ്ഞ് ജയ ബച്ചന്‍ കൈയ്യടി വാങ്ങിയിരിക്കുകയാണ്.

  മോഡേണ്‍ പ്രണയത്തെ കുറിച്ചാണ് ആദ്യം മൂവരും ചര്‍ച്ച ചെയ്തത്. 'പുതിയ ജനറേഷനിലുള്ള ആളുകള്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് ജയ ബച്ചന്റെ അഭിപ്രായം.

  വിവാഹത്തിന് മുന്‍പ് തന്നെ നവ്യ ഒരു കുഞ്ഞിന്റെ അമ്മയായി എന്നതില്‍ തനിക്ക് യാതൊരുവിധ കുഴപ്പവും തോന്നുന്നില്ലെന്നും', ജയ പറഞ്ഞു. ഞാന്‍ പ്രാക്ടീക്കലായിട്ടാണ് ചിന്തിക്കുന്നത്. ഒത്തിരി വികാരങ്ങള്‍ നമുക്കുണ്ട്. ഇന്നത്തെ പ്രണയത്തില്‍ നല്ല സുഹൃത്തിനെ തന്നെ വിവാഹം കഴിക്കണമെന്നും ജയ പറയുന്നു.

  Also Read: ഇവളെ പോലൊരു ഭാര്യയെ കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്; രണ്ട് മാസത്തിനുള്ളില്‍ പുതിയ സന്തോഷം പറഞ്ഞ് രവീന്ദ്രര്‍

  ഒരു റിലേഷന്‍ഷിപ്പില്‍ ശാരീരികമായി തോന്നുന്ന താല്‍പര്യത്തെ കുറിച്ചും ജയ ബച്ചന്‍ പറഞ്ഞു. 'തന്റെ ജനറേഷന് ഇത്തരം കാര്യങ്ങളൊന്നും മുന്‍കൂട്ടി അനുഭവിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ പുതിയ ജനറേഷനിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മാറി. അവരതില്‍ തെറ്റായി ഒന്നും കാണുന്നില്ല. ഏറെ കാലം നിലനില്‍ക്കുന്ന ഒരു ബന്ധത്തിന്റെ പ്രധാന കാരണം ശാരീരികമായിട്ടുള്ള അട്രാക്ഷനാണെന്നാണ്', നടി പറയുന്നത്. അതിന്റെ കാരണവും ജയ സൂചിപ്പിച്ചു.

  'ഒരു ബന്ധത്തില്‍ ശാരീരികമായിട്ടുള്ള താല്‍പര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ ആ ബന്ധം അധികകാലം നല്ല രീതിയില്‍ മുന്നോട്ട് പോവില്ല. പ്രണയവും ശുദ്ധവായുവും അഡ്ജസ്റ്റ്‌മെന്റും കൊണ്ട് മാത്രം ഒരു ബന്ധം മുന്നോട്ട് പോവില്ല. എനിക്ക് തോന്നുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണെന്നും', ജയ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് എനിക്കറിയാമെന്നാണ് നവ്യയുടെ മറുപടി.

  ജയ ബച്ചന്റെയും അമിതാഭ് ബച്ചന്റെയും മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി നന്ദ. അമ്മയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള നവ്യ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ വീഡിയോസ് ചെയ്യുന്നത് പതിവാണ്. വൈകാതെ സിനിമയിലേക്കുള്ള നവ്യയുടെ എന്‍ട്രി ഉണ്ടാവുമെന്നാണ് ആരാധകരില്‍ നിന്നും വരുന്ന വിവരം.

  ജയ ബച്ചനും സിനിമകളുടെ തിരക്കിലാണ്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയിലാണ് അവസാനമായി ജയ അഭിനയിച്ചത്. ഇനി ആലിയ ഭട്ടും രണ്‍വീര്‍ സിംഗും നായിക-നായകന്മാരാവുന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. ധര്‍മ്മേന്ദ്ര, ഷബാന ആസ്മി എന്നിവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

  English summary
  Jaya Bachchan Reveals She Has No Problem To Navya Naveli Nanda Chooses A Child Before Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X