»   » വെളളിത്തിരയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിയുന്ന നടി ഐശ്വര്യ റായ് മാത്രമെന്നാണ് അന്ന് ജയലളിത പറഞ്ഞത്

വെളളിത്തിരയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിയുന്ന നടി ഐശ്വര്യ റായ് മാത്രമെന്നാണ് അന്ന് ജയലളിത പറഞ്ഞത്

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അഭ്രപാളിയിലേക്കു പകര്‍ത്തുന്നതിന്റെ തയ്യാറെടുപ്പിലാണ് ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമാ ലോകവും.

രാംഗോപാല്‍ വര്‍മ്മയടക്കമുള്ള സംവിധായകര്‍ ഇതിനുള്ള സന്നദ്ദതയറിയിച്ചു കഴിഞ്ഞു. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ചാനലിലെ ചാറ്റ് ഷോ അവതാരികയും നടിയുമായ സിമി ഗരെവാള്‍..

ചാറ്റ് ഷോയില്‍ ജയലളിത പറഞ്ഞത്

സിമി ഗരേവാളിന്റെ പുറത്തു വിട്ടിട്ടില്ലാത്ത ചാറ്റ് ഷോയിലാണ് തന്റെ ജീവചരിത്രം സിനിമയാക്കുമ്പോള്‍ അത് തന്മയത്വത്തോടെ പകര്‍ത്താന്‍ കഴിയുന്ന നടി ഐശ്വര്യ റായ് ആണെന്നു ജയലളിത പറഞ്ഞത്. ഇതിനു മുന്‍പും താന്‍ കണ്ടിട്ടുളളതില്‍ വച്ച് ലോകത്തില്‍ ഏറ്റവും സുന്ദരിയായ സ്ത്രീ ഐശ്വര്യ റായ് ആണെന്നു ജയലളിത പറഞ്ഞിരുന്നു

ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യ ഐശ്വര്യയാണ്

തന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ മറ്റേതൊരു നടിയേക്കാളും അനുയോജ്യ ഐശ്വര്യ റായ് ആണ്. കൂടാതെ തന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതാവസ്ഥകളും അവര്‍ക്കു പകര്‍ത്താന്‍ കഴിയും. ഏതു നടിയാണ് ആ ദൗത്യം ഏറ്റെടുക്കുന്നതെന്നു വച്ചാല്‍ കുറച്ചു ബുദ്ധിമുട്ടുളള കാര്യമാണിതെന്നും അവര്‍ ചാറ്റ് ഷോയില്‍ സൂചിപ്പിച്ചിരുന്നു..

ആദ്യ ചിത്രത്തില്‍ ജയലളിതയായി ഐശ്വര്യ

ജയലളിതയുടെയും എംജി ആറിന്റെയും ജീവിത കഥയെന്നു പറയപ്പെടുന്ന മണിരത്‌നം ചിത്രം ഇരുവറിലെ നായിക ഐശ്വര്യ റായ് ആയിരുന്നു. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

ആരാണ് സംവിധാനം ചെയ്യുക

ജയലളിതയെ കുറിച്ചുള്ള ചിത്രം അവരോട് പൂര്‍ണ്ണമായി നീതി പുലര്‍ത്തി ആരാണ് സംവിധാനം ചെയ്യുകയെന്നതാണ് പ്രേക്ഷകലോകം ഉറ്റുനോക്കുന്നത്. ജയലളിതയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഐശ്വര്യറായ് ഈ പ്രൊജക്ട് ഏറ്റെടുക്കുമോ..കാത്തിരുന്നു കാണാം..

English summary
Amma had revealed in Simi Grewal's chat show that she found Aishwarya Rai Bachchan to be the most beautiful woman in the lady and thought that she would be an apt choice to do a biopic on Amma.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam