»   » ആഷ് ആക്ഷനില്‍; ജസ്ബ ട്രെയിലര്‍ കാണാം

ആഷ് ആക്ഷനില്‍; ജസ്ബ ട്രെയിലര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പ്രധാനവേഷത്തിലെത്തുന്ന ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'ജസ്ബ'യില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍. സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയുമുണ്ട് ചിത്രത്തില്‍.

jazbaa-wallpaper

ജാക്കി ഷറഫ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങി നീണ്ടനിര തന്നെ അണിനിരക്കുന്നു.അതിഥി താരമായി ജോണ്‍ എബ്രഹാമും ജസ്ബയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിത്രം ഒക്ടോബര്‍ ഒന്‍പതിന് പുറത്തിറങ്ങും. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗുസാരിഷ്' ആണ് ആഷ് അവസാനമായി അഭിനയിച്ച സിനിമ

English summary
he long-delayed and much-looked for trailer of Jazbaa is out and stars actress Aishwarya Rai Bachchan as a lawyer whose daughter has been kidnapped. In an exchange of hostages or sorts, Aishwarya's character must have a criminal on trial pronounced guilty in court to see her daughter return,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam