»   » സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം! പ്രമുഖനടിയുടെ സിനിമ കണ്ട് മകള്‍ പറഞ്ഞത് എന്താണെന്നറിയാമോ?

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം! പ്രമുഖനടിയുടെ സിനിമ കണ്ട് മകള്‍ പറഞ്ഞത് എന്താണെന്നറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖനടിയാണ് ശ്രീദേവി. ഇന്നും മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന നടി മക്കളുടെ കാര്യത്തില്‍ നിറയെ ആശങ്കയുള്ള അമ്മമാരുടെ കൂട്ടത്തിലാണ്. 'മോം' എന്ന സിനിമയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് ശ്രീദേവിയിപ്പോള്‍. അതിനിടയിലാണ് മൂത്തമകള്‍ ജാന്‍വി സിനിമയോട് താല്‍പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നത്.

ബന്ധം വേര്‍പെടുത്തിയാലും മറക്കാന്‍ കഴിയുമോ?ഹൃത്വിക് റോഷനും ഭാര്യയും അവധി ആഘോഷിക്കുന്ന ചിത്രം വൈറല്‍!

ദിലീപിന്റെ ഭാഗ്യദിനമായിരുന്നു ജൂലൈ നാല്, ഇന്നത്തെ അവസ്ഥ നിര്‍ഭാഗ്യമായി പോയി എന്ന് മാത്രം!!

ശ്രീദേവിയുടെ പോലെ തന്നെ വലിയ ആരാധക നിരയാണ് ഇപ്പോള്‍ ജാന്‍വിയ്ക്കുമുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ മകള്‍ തന്നെ മോശമായി കണ്ടിരുന്ന അനുഭവത്തെ കുറിച്ച് ശ്രീദേവി തുറന്ന് പറയുകയാണ്. അവള്‍ക്ക് ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ കണ്ട ഒരു സിനിമയുടെ പേരില്‍ മകള്‍ തന്റെ അടുത്ത് മൂന്ന് ദിവസം മിണ്ടാതിരുന്നെന്നാണ് ശ്രീദേവി പറയുന്നത്.

ശ്രീദേവിയും മകളും

നടി ശ്രീദേവിയ്ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്ത മകളാണ് ജാന്‍വി. ജാന്‍വിയുടെ സിനിമയിലെ അരങ്ങേറ്റം എപ്പോള്‍ ആണെന്നറിയാന്‍ ഒരു കൂട്ടം ആരാധകര്‍ നീണ്ട കാത്തിരിപ്പിലാണ്.

ശ്രീദേവിയുടെ സിനിമ മകളെ ഞെട്ടിച്ചു

ശ്രീദേവി തമിഴില്‍ കമല്‍ഹാസന്റെ കൂടെ നായികയായി അഭിനയിച്ച സദ്മ എന്ന സിനിമ കണ്ട ജാന്‍വിയ്ക്ക അത് ഒട്ടും ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ മനസില്‍ അത് ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു.

മൂന്ന് ദിവസം മിണ്ടിയില്ല

ജാന്‍വിയ്ക്ക് വെറും ആറ് വയസുള്ളപ്പോഴായിരുന്നു ആ സിനിമ കണ്ടിരുന്നത്. ശേഷം മൂന്ന് ദിവസം മകള്‍ തന്നോട് മിണ്ടിയിരുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്.

നിങ്ങള്‍ മോശം അമ്മയാണ്

സിനിമ കണ്ടതിന് ശേഷം ശ്രീദേവിയെ മകള്‍ മോശം അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. സിനിമയില്‍ അദ്ദേഹവുമായി നിങ്ങള്‍ക്ക് വളരെ അടുപ്പമാണെന്നും മകള്‍ പറഞ്ഞിരുന്നു.

സിനിമയുടെ ഓര്‍മ്മ...

തന്റെ സിനിമ കണ്ടുള്ള മകളുടെ പ്രതികരണം തന്നെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ആ സിനിമ വികാരഭരിതമായ ഒരു സിനിമ ആയിരുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്.

താരങ്ങളുമായി മക്കളെ താരതമ്യപ്പെടുത്തരുത്

പ്രമുഖ താരങ്ങളെയും അവരുടെ മക്കളെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നാണ് ശ്രീദേവിയുടെ അഭിപ്രായം. പ്രതീക്ഷിക്കാം പക്ഷെ എല്ലാ കാര്യങ്ങളും എളുപ്പമായിരിക്കില്ലെന്നും ശ്രീദേവി പറയുന്നു.

മക്കളെ പുറത്ത് വിടാന്‍ തുടങ്ങി

മക്കളുടെ കാര്യത്തില്‍ ശ്രീദേവി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ മകള്‍ ജാന്‍വി പൊതു പരിപാടികളിലും പാര്‍ട്ടികളിലും ഒറ്റയ്ക്ക് പങ്കെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

മകളുടെ സിനിമ പ്രവേശനം

താരപുത്രിമാരില്‍ ബോളിവുഡിലേക്ക് പ്രവേശനം കാത്തിരിക്കുന്നവരില്‍ ഒന്നാമത്തെ ആളാണ് ജാന്‍വി. പാര്‍ട്ടിക്കെത്തുന്ന ജാന്‍വിയുടെ പിന്നാലെ തന്നെയാണ് ക്യാമറ കണ്ണുകള്‍.

ശ്രീദേവിയുടെ താല്‍പര്യം

സാധാരണക്കാരിയായ ഒരു അമ്മയെ പോലെയാണ് ശ്രീദേവി ചിന്തിക്കുന്നത്. മകള്‍ വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നത് കാണാനാണ് തനിക്ക് ആഗ്രഹമെന്ന് മുമ്പ് ശ്രീദേവി വ്യക്തമാക്കിയിരുന്നു.

മകളുടെ വളര്‍ച്ചയില്‍..

മകള്‍ കഴിവ് തെളിയിക്കുന്നത് സിനിമയിലാണെങ്കില്‍ താന്‍ അഭിമാനമുള്ള ഒരു അമ്മയായിരിക്കുമെന്നും ശ്രീദേവി പറഞ്ഞിരുന്നു.

English summary
Jhanvi Kapoor Called Sridevi A 'Bad Mamma' & Refused To Speak To Her For Days!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam