ബോളിവുഡിലെ മികച്ച ആക്ഷന്‍ താരം സോനാക്ഷി തന്നെയെന്നു ജോണ്‍ എബ്രഹാം !!
നടി സോനാക്ഷി സിന്‍ഹയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് നടന്‍ ജോണ്‍ എബ്രഹാം. ബോളിവുഡിലെ മികച്ച ആക്ഷന്‍ താരം സോനാക്ഷിതന്നെയെന്നാണ് നടന്‍ പറഞ്ഞിരിക്കുന്നത്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്‌സ് 2 എന്ന ചിത്രത്തിലെ സോനാക്ഷിയുടെ പ്രകടനം കണ്ടാണ് ജോണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.
ജോണ്‍ എബ്രഹാമാണ് ചിത്രത്തിലെ നായകന്‍. ഫോഴ്‌സ് ടുവില്‍ മാത്രമല്ല ധൂം, ഡിഷൂം, അകിര തുടങ്ങിയ ചിത്രങ്ങളിലെ പ്രകനങ്ങള്‍ കൂടി ഉദ്ദേശിച്ചാണ് ജോണ്‍ സോനാക്ഷിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത അകിരയില്‍ ആക്ഷനു പ്രാധാന്യമുള്ള റോളാണ് സോനാക്ഷിയ്ക്കു ലഭിച്ചത്.

അകിരയുടെ ട്രെയ്‌ലര്‍ കണ്ട ജോണ്‍ സോനാക്ഷിയ്ക്ക് ആശംസയര്‍പ്പിച്ച് ട്വീറ്റും ചെയ്തിരുന്നു. ചിത്രം സപ്തംബര്‍ രണ്ടിനാണ് റീലീസ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയായാണ് സോനാക്ഷി ചിത്രത്തിലെത്തിയത്. തമിഴില്‍ വന്‍ ഹിറ്റായ 'മൗനഗുരു' എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് 'അകിര'.


Click it and Unblock the Notifications











