For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടം പറഞ്ഞതിന് നടിയെ ചുംബിച്ച് ജോണ്‍ എബ്രഹാം; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരേണ്ട അവസ്ഥയിലേക്ക് താരമെത്തി

  |

  പാതി മലയാളി കൂടിയായതിനാല്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിനോട് മലയാളികള്‍ക്കും പ്രത്യേക സ്‌നേഹമാണ്. ആക്ഷന്‍ ഹീറോയായിട്ടും റൊമാന്റിക് നായകനായും ഹിന്ദി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഇതിന് പുറമേ നിര്‍മാണത്തിലേക്ക് കൂടി ചുവടുറപ്പിച്ച് ജോണ്‍ എബ്രഹാം നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

  പൊതുവേ ശാന്തസ്വഭാവക്കാരനായ ജോണ്‍ തന്റെ ആരാധകരെ നിരാശപ്പെടുത്താറില്ല. അതുകൊണ്ട് തന്നെ വിവാദങ്ങളും കുറവാണ്. എന്നാല്‍ ചില വിമര്‍ശനങ്ങള്‍ താരത്തിന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഒരിക്കല്‍ കപില്‍ ശര്‍മ്മയുടെ ഷോ യിലൂടെ ശ്രദ്ധേയായ താരത്തെ ചുംബിച്ചതിന്റെ പേരില്‍ ജോണിന് ആക്രോശങ്ങള്‍ നേരിടേണ്ടി വന്നതിനെ പറ്റിയുള്ള കഥകളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

  Also Read: എനിക്ക് വീടില്ല; ഇന്നും താമസം വാടക വീട്ടിൽ, കൂട്ടുകുടുംബത്തിൽ നിന്നും മാറി താമസിച്ചതിനെ പറ്റി തങ്കച്ചൻ

  2010 ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് കപില്‍ ശര്‍മ്മയുടെ ഷോ ഫെയിം ആയ സുഗന്ധ മിശ്രയെ ജോണ്‍ പരസ്യമായി ചുംബിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ താരത്തിന് മാപ്പ് പറയേണ്ട സാഹചര്യം വരെ ഉണ്ടായി. അന്നൊരിക്കല്‍ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ യില്‍ അതിഥിയായി എത്തിയതായിരുന്നു ജോണ്‍ എബ്രഹാം. ഇവിടെ നിന്നുമാണ് സുഗന്ധയെ ചേര്‍ത്ത് നിര്‍ത്തി നടന്‍ ചുംബിച്ചത്. ഇത് പിന്നീട് അവരുടെ മുത്തച്ഛനെ അസ്വസ്ഥനാക്കിയ സംഭവമായി പോയി.

  Also Read: ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു; ബിന്ദു പണിക്കരെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ പങ്കുവച്ച് മകൾ

  ഈ കഥ നാട്ടുകാര്‍ എങ്ങനെയാണ് വളച്ചൊടിച്ചതെന്ന് പിന്നീട് സുഗന്ധ മിശ്ര തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ജോണ്‍ എനിക്കേറ്റവും പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തോട് എനിക്ക് പ്രണയമുണ്ടെന്ന് ഞാന്‍ ആ ഷോ യില്‍ വെളിപ്പെടുത്തിയിരുന്നു. എന്റെ പ്രകടനത്തിന് ശേഷം അഭിനന്ദിക്കുന്ന രീതിയില്‍ മധുരമായ രീതിയില്‍ അദ്ദേഹം എന്നെ ചുംബിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായൊരു നിമിഷമായിരുന്നു അത്',.

  എന്നാല്‍ ചാനലുകളില്‍ വന്ന വാര്‍ത്ത സത്യമായിരുന്നില്ല. ഞാന്‍ നടി ബിപാഷയുടെ സഹോദരിയാണെന്ന് പറഞ്ഞാണ് ചിലര്‍ വാര്‍ത്ത പുറത്ത് വിട്ടത്. ഇതൊക്കെ കണ്ട് കൊണ്ടിരുന്ന എന്റെ വീട്ടുകാര്‍ വലിയ മനോവിഷമത്തിലായി. ജലന്ധറിലെ ഒരു കൂട്ടുകുടംബത്തില്‍ നിന്നും വരുന്ന എന്റെ ബന്ധുക്കള്‍ക്ക് ജോണ്‍ എബ്രഹാം ആരാണെന്ന് പോലും അറിയുമായിരുന്നില്ല. ജോണിന്റെ ആ പ്രവൃത്തി കണ്ട് എന്റെ മുത്തച്ഛന്‍ വളരെ അസ്വസ്ഥനാവുകയും ചെയ്തിരുന്നു.

  ഈ സംഭവത്തോട് കൂടി എന്നോട് ഷോ മതിയാക്കി വീട്ടിലേക്ക് വരാനും എന്നെ തിരികെ കൊണ്ട് വരാന്‍ അച്ഛനോടും അമ്മയോടും മുത്തച്ഛന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നു. ഇങ്ങനൊരു പ്രശ്‌നം നടക്കുന്നുണ്ടെന്ന് അറിഞ്ഞ ജോണ്‍ എന്നെ വിളിക്കുകയും പ്രശ്‌നങ്ങള്‍ അവസാനിച്ചോ എന്നും ചോദിച്ചു. മാത്രമല്ല തന്നോടും കുടുംബത്തോടും ജോണ്‍ മാപ്പ് പറഞ്ഞതായിട്ടും സുഗന്ധ വ്യക്തമാക്കിയിരുന്നു.

  ഗായിക, അഭിനേത്രി, കോമഡിയേന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച നടിയാണ് സുഗന്ധ മിശ്ര. ടെലിവിഷന്‍ പരിപാടികള്‍ കൂടുതലായി ചെയ്തിട്ടുള്ള സുഗന്ധയെ മുന്‍പ് കപില്‍ ശര്‍മ്മയുടെ ഷോ യില്‍ ചെയ്തിരുന്ന കഥാപാത്രമാണ് ശ്രദ്ധേയാക്കിയത്. ഇതിനിടയില്‍ ജോണ്‍ എബ്രഹാമുമായിട്ടുണ്ടായ പ്രശ്‌നം സുഗന്ധയെ കൂടുതല്‍ പ്രശസ്തിയിലേക്കാണ് എത്തിച്ചത്.

  English summary
  John Abraham Once Kissed Singer Sugandha Mishra And Later He Apologize To Her Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X