»   » നീന്താനറിയില്ലെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല !കന്നട നടന്മാരുടെ മരണത്തിനുത്തരവാദി നിര്‍മ്മാതാവ് ?

നീന്താനറിയില്ലെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല !കന്നട നടന്മാരുടെ മരണത്തിനുത്തരവാദി നിര്‍മ്മാതാവ് ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹെലികോപ്ടര്‍ ചിത്രീകരണത്തിനിടെ കന്നട നടന്മാര്‍  തടാകത്തില്‍ വീണു മുങ്ങി മരിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. നടന്മാരുടെ മരണത്തിന് ഉത്തരവാദി നിര്‍മ്മാതാവും മറ്റ് അണിയറ പ്രവര്‍ത്തകരുമാണെന്ന് നടന്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുപോലും നല്‍കാതെ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചത് അപലപനീയമാണ്. മരിച്ചരില്‍ ഒരാള്‍ തനിക്ക് ശരിക്ക് നീന്താനറിയില്ലെന്നു പറഞ്ഞെങ്കിലും അതിന് യാതൊരു വിലയും നല്‍കിയില്ലെന്നാണറിയുന്നതെന്നും ജോണ്‍ എബ്രഹാം പറയുന്നു. യാതൊരു വിധ സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് രംഗം ചിത്രീകരിച്ചതെന്നും മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തിലുള്ള നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടന്‍ വ്യക്തമാക്കി.

Read more: എട്ടു മണിക്കൂര്‍ ഉറക്കമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പ്രശസ്ത നടി

john-abraham

കന്നട ചിത്രം മസ്തിഗുഡിയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്മാരുടെ ദാരുണമായ മരണം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയരായ അനില്‍ ,രാഘവ് ഉദയ് എന്നിവരാണ് മരിച്ചത്. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഉദയുടെ ശരീരം ലഭിച്ചത്. അനിലിന്റെ ശരീരം നേരത്തേ ലഭിച്ചിരുന്നു.

English summary
Two actors, Raghava Uday and Anil drowned while shooting for a dare-devil action scene which required them to jump into a lake from a helicopter for a Kannada film named Masthi Gudi and this has left actor John Abraham extremely disturbed and he said that the producers should be held culpable.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam