»   » റസ്റ്റോറന്‍റില്‍ ബിപാഷ; ജോണ്‍ കഴിയ്ക്കാതെ പോയി

റസ്റ്റോറന്‍റില്‍ ബിപാഷ; ജോണ്‍ കഴിയ്ക്കാതെ പോയി

Posted By:
Subscribe to Filmibeat Malayalam

ഒന്‍പത് വര്‍ഷത്തോളം ബോളിവുഡിന്റെ പ്രിയകമിതാക്കളായി ഒരുമിച്ച് നടന്ന ജോണ്‍ അബ്രഹാമിന്റെയും ബിപാഷ ബസുവിന്റെയും വേര്‍പിരിയല്‍ എക്കാലത്തെയും വലിയ ബോളിവുഡ് ബ്രേക്ക് അപ്പുകളിലൊന്നായിട്ടായിരുന്നു വാര്‍ത്തയായത്. പരസ്പരധാരണയോടെയായിരുന്നില്ല ഇവരുടെ വേര്‍പിരിയല്‍. ജോണായിരുന്നു ബന്ധം വേണ്ടെന്നുവെയ്ക്കാന്‍ മുന്‍കയ്യെടുത്തതെന്നാണ് അന്നും ഇന്നും കേള്‍ക്കുന്നത്. ഇതിന്റെ പേരില്‍ കുറേക്കാലം ബിപാഷ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രേക്കപ്പ് വാര്‍ത്ത വന്നപ്പോള്‍ എല്ലാവരും കരുതിയത്. രണ്ടുപേരും കുറച്ചുനാളുകള്‍ക്കുശേഷം സാധാരണ വേര്‍പിരിയാറുള്ള മിക്ക ബോളിവുഡ് കമിതാക്കളെയും പോലെ നല്ല സുഹൃത്തുക്കളായി മാറുമെന്നാണ്. എന്നാല്‍ വേര്‍പിരിഞ്ഞ് ഇത്രനാളായിട്ടും രണ്ടുപേരും ഇതേവരെ പരസ്പരം സംസാരിക്കാന്‍ കൂടി തയ്യാറായിട്ടില്ലെന്നതാണ് സത്യം.

John Abraham-Bipasha

ഒരുമിച്ച് പ്രത്യക്ഷപ്പെടേണ്ടിവരുന്ന പൊതുവേദികള്‍ കൂടി രണ്ടുപേരും ഒഴിവാക്കുകയാണ്. കണ്ടാല്‍ കാണാത്തമട്ടില്‍ ഒഴിഞ്ഞുമാറിപ്പോവുന്ന ബിപാഷയെയും ജോണിനെയും പലവട്ടം ബോളിവുഡിലെ പാപ്പരാസികള്‍ കണ്ടിട്ടുണ്ട്.

അടുത്തിടെ ജോണ്‍ അന്ധേരിയിലുള്ള ഒരു പ്രശസ്തമായ റസ്റ്റോബാറില്‍ എത്തി. ഈ സമയത്തുതന്നെ കൃത്യമായി ബിപാഷ റസ്റ്റോറന്റിന് മുന്നിലെത്തി. ഒരു സുഹൃത്തിനൊപ്പം അത്താഴം കഴിയ്ക്കാനെത്തിയ ബിപാഷയെ കണ്ടതും ജോണ്‍ അസ്വസ്ഥനായത്രേ. ആ സമയത്തുതന്നെ റസ്‌റ്റോറന്റിലേയ്ക്ക് ചെല്ലാനാവശ്യപ്പെട്ട് ജോണിന് ഒരു ഫോണ്‍ കോള്‍ വരുകയും ചെയ്തു. എന്നാല്‍ ബിപാഷയെ അകത്തുകണ്ട ജോണ്‍ തനിയ്ക്കിപ്പോള്‍ വരാന്‍ പറ്റില്ലെന്നാണത്രേ ഫോണില്‍ മറുപടി നല്‍കിയത്.

എങ്ങാനും ബിപാഷയെ അഭിമുഖീകരിക്കേണ്ടിവരുമോയെന്ന് കരുതിയാണ് ജോണ്‍ വിളിച്ചയാളോട് ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്മാറിയതെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. എന്തായാലും പൊതുവേദികളില്‍ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെടില്ലെന്നുള്ള ഇവരുടെ വാശി എത്രകാലം നീളുമെന്ന് കണ്ടുതന്നെ അറിയണം. അല്ലെങ്കില്‍ രണ്ടുപേരും ഒരേ ഫീല്‍ഡില്‍ ഇല്ലാതിരിക്കേണ്ടിവരും.

English summary
John didn't eat because Bipasha was there at the same restaurant,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam