»   » പരിധിവിട്ട ഗ്ലാമറില്‍ പരസ്പരം മത്സരിച്ച് തപ്‌സിയും ജാക്വലിനും! വരുണ്‍ ദവാന്റെ ജുദ്‌വാ 2 ട്രെയിലര്‍!

പരിധിവിട്ട ഗ്ലാമറില്‍ പരസ്പരം മത്സരിച്ച് തപ്‌സിയും ജാക്വലിനും! വരുണ്‍ ദവാന്റെ ജുദ്‌വാ 2 ട്രെയിലര്‍!

By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രത്തിലെ നായികമാരിപ്പോള്‍ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മത്സരിക്കുകയാണ്. വരുണ്‍ ധവാന്‍ നായകനായി പുറത്തിറങ്ങുന്ന പുതിയ ചിത്രമായ ജുദ്‌വാ 2ലും നായികമാര്‍ ഗ്ലാമറില്‍ മത്സരിക്കുകയാണ്. ജാക്വലിന്‍ ഫെര്‍ണാണ്ടസും തപ്‌സിയുമാണ് ചിത്രത്തിലെ നായികമാര്‍. വരുണ്‍ ധവാന്‍ ഇരട്ട വേത്തിലാണ് ചിത്രത്തിലെത്തുന്നത്. വരുണ്‍ ധവാന്‍, തപ്‌സി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറത്തിറക്കിയത്. 

ഭൈരവ കേരളത്തില്‍ വിജയമോ? തമിഴില്‍ തകര്‍ന്ന ചിത്രം കേരളത്തില്‍ പരാജയമോ? ഉത്തരം ഇതാ...

judwaa 2

കോമഡി, ആക്ഷന്‍, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം പുരോഗമിക്കുന്നത്. വരുണ്‍ ധവാന്റെ അച്ഛന്‍ ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ജുദ്‌വയുടെ റീമേക്കാണ് ചിത്രം. 1997ലാണ് ജുദ്വ പുറത്തിറങ്ങിയത്. ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായ സൂചന നല്‍കുന്നതാണ് 3.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. സെപ്തംബര്‍ 29ന് ലോകവ്യാപകമായി തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

English summary
Varun Dhawan, Jacqueline Fernandez and Taapsee Pannu launch ‘Judwaa 2’ trailer.
Please Wait while comments are loading...

Malayalam Photos

Go to : More Photos