പതിനഞ്ച് വര്‍ഷത്തോളം ഉപയോഗിച്ച ഡയമണ്ട് കമ്മല്‍ നഷ്ടപ്പെട്ടു; ആരാധകരോട് അഭ്യാര്‍ഥനയുമായി ജൂഹി ചൗള

ബോളിവുഡ് നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ജൂഹി ചൗള. ഹരികൃഷ്ണന്‍സിലെ മീരയായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായിട്ടാണ് ജൂഹി മലയാളത്തില്‍ അഭിനയിച്ചത്. വിവാഹം കഴിഞ്ഞതോടെ സിനിമാ ജീവിതത്തിന് ചെറിയ ഇടവേളകള്‍ കൊടുത്തിരുന്നു. എന്നാലിപ്പോള്‍ ജൂഹി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചൊരു ആവശ്യം ശ്രദ്ധേയമാവുകയാണ്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളം ജൂഹി അണിഞ്ഞ് നടന്ന ഡയമണ്ട് കമ്മല്‍ നഷ്ടപ്പെട്ട് പോയെന്നാണ് നടി പറയുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് നടിയ്ക്ക് കമ്മല്‍ നഷ്ടപ്പെട്ടത്. 'ദയവ് ചെയ്ത് എല്ലാവരും സഹായിക്കൂ' എന്ന കുറിപ്പോടെ നഷ്ടപ്പെട്ട് പോയ കമ്മലിന്റെ ചിത്രവും നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ജൂഹിയുടെ പോസ്റ്റ് വൈറലായി.

 juhi-chawla

'ഇന്ന് രാവിലെ മുംബൈ എയര്‍പോര്‍ട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്‌സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പോലീസിനെ അറിയിക്കൂ. എന്നെ കമ്മല്‍ ഏല്‍പ്പിക്കുന്ന ആള്‍ക്ക് ഒരു സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.

ആ കമ്മലിന്റെ മറ്റൊരു പാതി ഞാനിവിടെ പങ്കുവെക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഏകദേശം എല്ലാ ദിവസങ്ങൡും തന്നെ ഞാന്‍ ഇടാറുള്ള കമ്മലായിരുന്നു അത്. അത് കണ്ടെത്താന്‍ ദയവ് ചെയ്ത് എന്നെ സഹായിക്കൂ. '.. എന്നുമാണ് കമ്മലിന്റെ ചിത്രത്തിന് താഴെ നടി കുറിച്ചത്.

Recommended Video

five memorable moments happened in mollywood 2020 | FilmiBeat Malayalam

വളരെ കുറച്ച് സമയത്തിനുള്ളില്‍ ജൂഹിയുടെ ട്വീറ്റ് ആരാധകര്‍ ഏറ്റുപിടിച്ചു. കമ്മലിനോടുള്ള നടിയുടെ സ്‌നേഹം മനസിലാവുന്നുണ്ടെന്നും എത്രയും വേഗം അത് കണ്ടു കിട്ടുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒരു കമ്മല്‍ പോയാല്‍ ആയിരമെണ്ണം വാങ്ങാനുള്ള കഴിവ് ഉണ്ടായിട്ടും പഴയതിനോടുള്ള നടിയുടെ ഇഷ്ടം എത്രത്തോളമുണ്ടെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നുവെന്നും ഫാന്‍സ് പറയുന്നു.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X