»   » 'അവിഹിതവും അഡ്ജസ്റ്റ്‌മെന്റും നടത്തി തകര്‍ന്ന ആ നടി ആരാണ്, ജൂലി ടു ആ നടിയുടെ ജീവിതമാണ്'

'അവിഹിതവും അഡ്ജസ്റ്റ്‌മെന്റും നടത്തി തകര്‍ന്ന ആ നടി ആരാണ്, ജൂലി ടു ആ നടിയുടെ ജീവിതമാണ്'

Posted By:
Subscribe to Filmibeat Malayalam

കാസ്റ്റിങ് കൗച്ചി എന്ന പേരില്‍ വ്യാപകമായി നടിമാര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെ കൂടെ കിടക്കാനും തയ്യാറായ നടിമാരുമുണ്ട്. അത്തരത്തില്‍ പലര്‍ക്കുമൊപ്പം കൂടെ കിടന്ന് ശ്രദ്ധേയായ നടിയെ കുറിച്ച് പറയുന്ന ചിത്രമാണ് ജൂലി ടു. ദീപക് ശിവദാസിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റായി ലക്ഷ്മിയാണ് നായികയായെത്തുന്നത്. ജൂലി ടു ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒരു പ്രമുഖ നടിയുടെ ജീവിതമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പറയയുന്നു.

'അവിഹിതവും അഡ്ജസ്റ്റ്‌മെന്റും നടത്തി തകര്‍ന്ന ആ നടി ആരാണ്, ജൂലി ടു ആ നടിയുടെ ജീവിതമാണ്'

സിനിമയ്ക്കകത്ത് നടക്കുന്ന പലതരം പീഡനങ്ങളെ കുറിച്ചുമുള്ള ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. 

ആസിഫ് അലി സഹോദരനാണെന്ന് അപര്‍ണ ബാലമുരളി! മഹേഷിന്റെ ജിംസി ആസിഫ് അലിയുടെ ഭാഗ്യമാണ്!!

പഹ്‌ലാജ് നിഹലാന്‍ പറയുന്നത്

1990 നും 2000 നംു ഇടയില്‍ ഇന്റസ്ട്രിയില്‍ നിറഞ്ഞു നിന്ന് ഒരു പ്രമുഖ നടിയുടെ ജീവിതം ആസ്പദമാക്കിയയാണ് ജൂലി ടു എന്ന ചിത്രം ഒരുക്കിയത് എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പഹ്ലാജ് നിഹലാന്‍ പറയുന്നു.

പേര് പറയില്ല

എന്നാല്‍ ആ നായികയുടെ പേര് പുറത്ത് വിടില്ല. അനാവശ്യമായ വിവാദങ്ങള്‍ക്ക് തയ്യാറല്ലാത്തത് കൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്. പേര് വെളിപ്പെടുത്തിയാല്‍ റിലീസിങ് തടസ്സങ്ങളുണ്ടാവും. പക്ഷെ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ആ നടി ആരാണെന്ന് വ്യക്തമാകുമെന്നാണ് നിഹലാന്‍ പറയുന്നത്.

അവരുടെ തുടക്കം

ബോളിവുഡിലെ ഖാന്‍ സൂപ്പര്‍സ്റ്റാര്‍സില്‍ ഒരാള്‍ക്കൊപ്പമാണ് ആ നടി ഇന്റസ്ട്രിയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ഒരു സ്റ്റാര്‍ എന്ന നിലയില്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടത് സൗത്ത് ഇന്ത്യന്‍ സിനിമകളിലാണ്. തെലുങ്കിലും തമിഴിലും ഏറെ സുപരിചിതയാണ് ഈ നടി.

അവിഹിതം

എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ വിവാഹിതനായ ഒരു പ്രമുഖ നടനുമായി ഈ നടിയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നുവത്രെ. ഈ കാരണത്താല്‍ ഇവര്‍ പതിയെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്നും പുറത്തായി.

ബോജ്പൂരി സിനിമകള്‍

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് പുറത്തായതോടെ ഇവര്‍ ബോജ്പൂരി സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരകിക്കാന്‍ തുടങ്ങി. തുണി കുറച്ച് അഭിനയിക്കാന്‍ യാതൊരു മടിയും ഇല്ലാത്തത് കൊണ്ട് അവിടെ സ്റ്റാര്‍ ആകുകയും ചെയ്തു.

ഈ സിനിമയിലെ ഒരു നടന്‍

ജൂലി 2 വില്‍ അഭിനയിച്ച ഒരു നടനുമായി ഈ നടിയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നും ചിത്രത്തിന്റെ നിര്‍മാതാവായ പഹ്ലാജ് നിഹലാന്‍ പറയുന്നു. ആ നടന്റെ പേര് പുറത്ത് വിടാനും അദ്ദേഹം തയ്യാറായില്ല.

റായി ലക്ഷ്മി പറഞ്ഞത്

നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ നായികയും തള്ളിക്കളഞ്ഞില്ല. ജൂലി ടുവിലെ തന്റെ കഥാപാത്രത്തിന് ജീവിച്ചിരിയ്ക്കുന്ന ആ നടിയുമായി നല്ല സാമ്യമുണ്ട് എന്ന് ലക്ഷ്മി റായി പറയുന്നു. എന്നാല്‍ അത് അറിയാതെ സംഭവിച്ചതാണോ മനപൂര്‍വ്വം എഴുതിയതാണോ എന്നറിയില്ല എന്നാണ് റായി ലക്ഷ്മി പറഞ്ഞത്.

English summary
The story of the protagonist in Julie 2 is based on the life of a well-known glamorous actress of the 1990s and 2000s. The film's makers are withholding the actress' name to avoid legal trouble for the film, says its presenter Pahlaj Nihalani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam