»   » ഷാരുഖ് ഖാന്‍ ഭാര്യയ്ക്ക് സമ്മാനിച്ച സാരിയുടെ വില കേട്ട് ബോളിവുഡ് നടിമാര്‍ വരെ ഞെട്ടി പോയിട്ടുണ്ടാവും

ഷാരുഖ് ഖാന്‍ ഭാര്യയ്ക്ക് സമ്മാനിച്ച സാരിയുടെ വില കേട്ട് ബോളിവുഡ് നടിമാര്‍ വരെ ഞെട്ടി പോയിട്ടുണ്ടാവും

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കുടുംബത്തിനോട് ഏറ്റവുമധികം സ്‌നേഹം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക ഷാരുഖ് ഖാന്റെ പേര് ആയിരിക്കും. കാരണം പലപ്പോഴും ഷാരുഖ് ഖാന്റെ അഭിമുഖത്തില്‍ നിന്നും നമുക്ക് വ്യക്തമായതാണ്. ഗൗരി ഖാന്‍ എന്ന സുന്ദരിയെ ഭാര്യയായി കിട്ടിയ കാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മുമ്പ് ഷാരുഖ് തുറന്ന് സംസാരിച്ചിരുന്നു.

'ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി'താരപുത്രിയുടെ ചാറ്റ് ഒളിഞ്ഞ് നോക്കിയ പ്രമുഖ നടന് ട്രോള്‍ മഴ

അതില്‍ നിന്നും വിജയങ്ങള്‍ നേടിയ ഷാരുഖിന് ഇപ്പോള്‍ ഭാര്യ ഗൗരി ഖാനോട് സ്‌നേഹം വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. വോഗ് വിമന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാര വേദിയിലെത്തിയ ഷാരുഖും ഗൗരിയും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളായി മാറുകയായിരുന്നു. എന്നാല്‍ ഗൗരി ധരിച്ച സാരിയുടെ വില ഞെട്ടിക്കുന്നതായിരുന്നു.

ഷാരുഖ് ഖാനും ഗൗരിയും

ബോളിവുഡ് കിങ്ങ് ഖാനും ഭാര്യ ഗൗരി ഖാനും വിവാഹം കഴിച്ചിട്ട് 26 വര്‍ഷമായിരിക്കുകയാണ്. ഇന്നും സന്തുഷ്ട കുടുംബമായി ജീവിക്കുന്ന ഇരുവരോടും എല്ലാവര്‍ക്കും അസൂയ തോന്നും അത്രയധികം സ്‌നേഹത്തിലാണ് ഇരുവരും കഴിയുന്നത്.

പുരസ്‌കാര വേദിയില്‍

കഴിഞ്ഞ ദിവസം വോഗ് വിമന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാര വേദിയിലെത്തിയ ഷാരുഖ് ഖാനും ഗൗരിയും പരിപാടിയുടെ ശ്രദ്ധ കേന്ദ്രമായിരുന്നു. ബോളിവുഡിലെ താരസുന്ദരിമാരെക്കാളും പ്രധാന്യത്തോടെയായിരുന്നു ഗൗരിയെ സ്വീകരിച്ചത്.

ഗൗരിയുടെ സാരി

പരിപാടിയ്‌ക്കെത്തിയ ഗൗരി ഖാന്റെ സാരിയ്ക്കും പ്രത്യേകതയുണ്ട്. മുംബൈയിലെ പ്രശ്‌സത ഡിസൈനറായ മോനിഷ ജയ്‌സിംഗാണ് ഗൗരിയുടെ സാരി ഡിസൈന്‍ ചെയ്തത്. മാത്രമല്ല ഒരു ലക്ഷത്തിന് മുകളിലാണ് ഗൗരിയുടെ സാരിയുടെ വില.

ഷാരുഖിന്റെ സ്‌നേഹം


ഭാര്യയെ എപ്പോഴും ഹാപ്പിയായിരിക്കാനുള്ള തന്ത്രങ്ങളെല്ലാം ഷാരുഖ് ഖാന്‍ ചെയ്യാറുണ്ടെന്നാണ് പറയുന്നത്. അതാണ് അവരുടെ കുടുംബ ജീവിതത്തിന്റെയും വിജയം.

ഷാരുഖ് ഖാന്റെ കുടുംബം

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാരുഖ് ഖാന്റെ കുടുംബം. കുടുംബത്തിന്റെ വിളക്ക് സ്ത്രീയാണെന്ന് പറയുന്നത് പോലെ ഷാരുഖിന്റെ ഭാര്യ ഗൗരിയാണ് കുടുംബത്തിന്റെ വിളക്ക്.

26 വര്‍ഷമായി

ഷാരുഖ് ഖാനും ഭാര്യ ഗൗരിയും അവരുടെ ദാമ്പത്യം ആരംഭിച്ചിട്ട് 26 വര്‍ഷമായിരിക്കുകയാണ്. 1991 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നും വളരെ വലിയ സ്‌നേഹത്തോടെ തന്നെയാണ് കുടുംബം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

English summary
Just gorgeous pictures of Shah Rukh and Gauri Khan here. You can thank us later

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X