»   » ആര്‍ക്കുമില്ലാത്ത ഡിമാന്റുമായി ജസ്റ്റിന്‍ ബീബര്‍, പൊളിഞ്ഞ പരിപാടി ലാലേട്ടനെ അനുകരിച്ചാണോ ?

ആര്‍ക്കുമില്ലാത്ത ഡിമാന്റുമായി ജസ്റ്റിന്‍ ബീബര്‍, പൊളിഞ്ഞ പരിപാടി ലാലേട്ടനെ അനുകരിച്ചാണോ ?

Posted By:
Subscribe to Filmibeat Malayalam

മൈക്കിള്‍ ജാക്‌സണ് ശേഷം പോപ് ലോകത്തെ രാജകുമാരനായി അറിയപ്പെട്ടത് ജസ്റ്റീന്‍ ബീബറാണ്. ചെറുപ്പത്തിലെ ലോകം മുഴുവന്‍ കീഴടക്കാന്‍ ബീബറിന് കഴിഞ്ഞിരുന്നു.അതിനിടെ ഇന്ത്യയിലെത്തിയ താരത്തിന്റെ പരിപാടി വളരെ മോശമായിരുന്നെന്നാണ് പരിപാടി കാണാനെത്തിയ താരങ്ങള്‍ പറയുന്നത്.

ഇന്ത്യയിലെത്തുന്ന ബീബറിന്റെ ഡീമാന്റുകള്‍ കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. എന്നാല്‍ ബീബറിന്റെ പരിപാടി നടക്കുന്ന മുംബൈയിലെ സ്റ്റേഡിയം സംഗീത പ്രേമികളുടെ ആവേശക്കടലായി മാറിയിരുന്നു. പക്ഷെ ബീബര്‍ എല്ലാവരെയും നിരാശപ്പെടുത്തുകയായിരുന്നു. പരിപാടി കാണാനെത്തിയ ബോളിവുഡ് താരങ്ങള്‍ പലരും പരിപാടിക്കിടെ ഇറങ്ങി പോയിരുന്നു.

ജസ്റ്റിന്റെ മുംബൈയിലെ പരിപാടി

ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു സംഘടിപ്പിച്ചത്. മോഹന്‍ലാലിന്റെ ലാലിസം പരിപാടി പോലെ മുമ്പ് റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടുകള്‍ക്ക് ബീബര്‍ വെറുതെ ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടി കണ്ടവര്‍ ആരോപിക്കുന്നത്.

പരിപാടിക്കിടെ ഇറങ്ങി പോയി താരങ്ങള്‍

ലൈവ് പരിപാടിയാണെന്ന് കരുതി സ്റ്റേഡിയത്തിലെത്തിയ ബോളിവുഡിലെ താരങ്ങള്‍ പരിപാടി തുടങ്ങിയ ഉടനെ ഇറങ്ങി പോവുകയായിരുന്നു.

ബിപാഷ ബസുവിന്റെ ട്വീറ്റ്

ബീബറിന്റെ പരിപാടി വളരെ മോശമാണെന്നും കെട്ടി ഒരുങ്ങി പോയത് മാത്രം ബാക്കിയായി എന്നുമാണ് ബിപാഷ ട്വിറ്ററിലുടെ പറയുന്നത്. സംഗീത പരിപാടി തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ബിപാഷയും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും ഇറങ്ങി പോവുകയായിരുന്നു.

പരിപാടിക്കെതിരെ താരങ്ങള്‍ രംഗത്ത്

ബീബറിന്റെ മോശം പരിപാടിക്കെതിരെ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഗീത രാവാണെന്ന് പറയാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പരിപാടി സമയം കൊല്ലിയായിരുന്നെന്നാണ് നടി സൊണാലി പറയുന്നത്. പരിപാടി ഒട്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് താരങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്കെതിരെ ദേഷ്യപ്പെട്ട് അര്‍ജുന്‍ രാംപാല്‍

പരിപാടി കാണാനെത്തിയ നടന്‍ അര്‍ജുന്‍ രാംപാലിനും കുടുംബത്തിനും നേരെ എത്തിയ ക്യാമറ കണ്ണുകളായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍മാര്‍ കുട്ടികളുടെ ഫോട്ടോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട താരം എല്ലാവരടോടും ദേഷ്യപ്പെട്ടു പോവുകയായിരുന്നു.

ജസ്റ്റിന്റെ ഡിമാന്‍ഡുകള്‍

ഇന്ത്യയിലെത്തിയ ബീബറിന് ഡിമാന്‍ഡുകള്‍ ഉണ്ടായിരുന്നു. സഞ്ചാരിക്കാന്‍ ഹെലികോപ്റ്റർ നിർബന്ധം. പത്ത് ആഡംബര സെഡന്‍ കാറുകള്‍ , 2 വോള്‍വോ ബസ്, റോള്‍സ് റായ്‌സ് കാർ ഒരെണ്ണം. ഇവക്കൊപ്പം പിങ് പോങ് ടേബിള്‍, പ്ലെ സ്റ്റേഷന്‍, ഐ ഒ ഹവാക്ക്, സോഫ സെറ്റ്, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, അലമാര, മസാജ് ടേബിള്‍, സ്വീമ്മിങ്ങ് പൂള്‍, ഇങ്ങനെയുള്ള സാധാനങ്ങളുടെ ലിസ്റ്റ് വേറെ. രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് ബീബറിന്റെ പ്രവേശനത്തിനായി ഒരുക്കിയിരുന്നത്.

യോഗ ചെയ്യാന്‍ പ്രത്യേക സുഗന്ധങ്ങള്‍

ജസ്റ്റിന്‍ ബീബര്‍ യോഗ ചെയ്യുന്നതിന് താല്‍പര്യമുള്ളയാളാണ്. അതിനാല്‍ പ്രത്യേകമായി യോഗ ചെയ്യുന്നതിനായി വ്യത്യസ്ത സുഗന്ധമുള്ളവ വേണമെന്നാണ് പറയുന്നത്. ഒപ്പം വാനിലയുടെ മണമുള്ള റൂം ഫ്രഷ്‌നറും. പ്രൈവറ്റ് ജെ്റ്റ് താരത്തിന് വേണ്ടി റെഡിയായിരിക്കണം.

English summary
Fans accuses that Justine Bieber was just lip syncing at Mumbai concert. Bieber's concert waste of time Bipasha Basu walks out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam