»   » തിയേറ്ററുകള്‍ കൈയ്യടക്കി റയീസ്....തകര്‍പ്പന്‍ കളക്ഷനും, കാബില്‍ തൊട്ടു പിന്നില്‍...

തിയേറ്ററുകള്‍ കൈയ്യടക്കി റയീസ്....തകര്‍പ്പന്‍ കളക്ഷനും, കാബില്‍ തൊട്ടു പിന്നില്‍...

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ റിലീസിങ് വിവാദങ്ങള്‍ക്കു പേരു കേട്ട ചിത്രങ്ങളാണ് ഷാരൂഖ് ചിത്രം റയീസും ഹൃത്വിക് ചിത്രം കാബിലും. തിയേറ്ററുകളിലെത്തിയിട്ടും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും തമ്മില്‍ പ്രസ്താവനകള്‍ കൊണ്ടുളള യുദ്ധം തുടരുകയാണ്.

എന്നാല്‍ ഷാരൂഖിന്റെ മദ്യരാജാവിനെ കാണാനാണ് തിയേറ്ററുകളിലേക്ക് ആളുകളൊഴുകുന്നത്. രാജ്യത്തെ 40 ശതമാനത്തോളം തിയേറ്ററുകളില്‍ റയീസ് തകര്‍ത്തോടുകയാണ്...

തിയേറ്ററുകള്‍ കൈയ്യടക്കി റയീസ്

രാജ്യത്തെ 40 ശതമാനം തിയേറ്ററുകളിലും റയീസ് തകര്‍ത്തോടുകയാണ്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 20.67 കോടിയാണ് റയീസ് നേടിയത് .ആ സ്ഥാനത്ത് 7.5 കോടിയേ കാബിലിനു നേടാനായുള്ളൂ..

ഇരു ചിത്രങ്ങളുടെയും അഞ്ചു ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്തു അഞ്ചു ദിവസം പിന്നിടുമ്പോള്‍ 93.24 കോടിയാണ് റയീസിന്റെ കളക്ഷന്‍. ആദ്യ ദിവസങ്ങളില്‍ കളക്ഷന്‍ കുറവായിരുന്നെങ്കിലും പിന്നീടുളള ദിവസങ്ങളില്‍ റയീസിനെ പിന്തുടര്‍ന്ന് തൊട്ടു പിന്നില്‍ കാബിലുമുണ്ട്. 67.46 കോടിയാണ് കാബില്‍ അഞ്ചു ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.

ഇരു ചിത്രങ്ങളെയും നെഞ്ചിലേറ്റി പ്രേക്ഷകര്‍

സ്ഥിരം റൊമാന്റിക്ക് ലുക്കുകളില്‍ നിന്നു വ്യത്യസ്തമായ ലുക്കിലാണ് ഷാരൂഖ് റയീസിലെത്തുന്നത്. മദ്യരാജാവായി കിങ് ഖാന്‍ തിളങ്ങുമ്പോള്‍ കാബിലില്‍ അന്ധ വേഷത്തിലെത്തി ഹൃത്വിക്കിനും പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ കഴിഞ്ഞു. കാബിലിന് ദിവസം കൂടുന്തോറും പ്രേക്ഷകര്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക

രണ്ടു ചിത്രങ്ങളും റിലീസ് ചെയ്തത് ഒരേ ദിവസം

മാസങ്ങള്‍ നീണ്ട റിലീസിങ് വിവാദങ്ങള്‍ക്കൊടുവിലാണ് ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്തത്. കാബില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം തന്നെ ഷാരൂഖ് റയീസിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കാബില്‍ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനെ പ്രതിസന്ധിയിലാക്കി. ഷാരുഖ് വില കുറഞ്ഞ കളി കളിക്കുകയാണെന്നു വരെ രാകേഷ് റോഷന്‍ ആരോപിച്ചിരുന്നു

English summary
Hrithik Roshan and Yami Gautam starrer ' Kaabil ' is going stronger day by day, thanks to powerful performances and positive reviews. The Sanjay Gupta film showed tremendous growth during the weekend taking the total five-day collections to Rs 67.46 Cr
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam