»   » ഷോക്കിങ്; റിലീസിന് മുമ്പേ കാബില്‍ ഇന്റര്‍നെറ്റില്‍, വെളിപ്പെടുത്തലുമായി നിര്‍മാതാവ്!

ഷോക്കിങ്; റിലീസിന് മുമ്പേ കാബില്‍ ഇന്റര്‍നെറ്റില്‍, വെളിപ്പെടുത്തലുമായി നിര്‍മാതാവ്!

Posted By:
Subscribe to Filmibeat Malayalam

ഹൃത്വിക്ക് റോഷനെയും യാമി ഗൗതത്തെയും കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് കാബില്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 26 ബുധനാഴ്ച വൈകുന്നേരം ട്രെയിലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാതാവിനെയും സംവിധായകരെയും ഞെട്ടിച്ചുകൊണ്ട് ട്രെയിലര്‍ റിലീസിന് മുമ്പേ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

സംഭവത്തില്‍ ഇപ്പോഴും തങ്ങളുടെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് നിര്‍മാതാവ് രാകേഷ് റോഷന്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായി പറയാന്‍ കഴിയുന്നില്ല. പക്ഷേ വൈരാഗ്യം തീര്‍ക്കാന്‍ ആരോ ചെയ്തതാണെന്ന് നിര്‍മാതാവ് രാകേഷ് റോഷന്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാബിലിന്റെ ട്രെയിലര്‍ ലീക്കായതിനെ കുറിച്ച് രാകേഷ് റോഷന്‍ സംസാരിച്ചത്. തുടര്‍ന്ന് വായിക്കൂ...

കാബില്‍

ഹൃത്വിക് റോഷനെയും യാമി ഗൗതത്തെയും കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രം. ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍സ് ലിമിറ്റഡിന്റെ ബാനറില്‍ രാകേഷ് റോഷനാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പേ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ ലീക്കായി. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസിന്റെ ദിവസം കാബില്‍ ടീമിനെ മൊത്തം ഞെട്ടിച്ചുകൊണ്ട് ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

വൈരാഗ്യം തീര്‍ത്തത്

സംഭവത്തില്‍ ഇപ്പോഴും തങ്ങളുടെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് നിര്‍മാതാവ് രാകേഷ് റോഷന്‍ പറയുന്നു. എന്തായാലും ദേഷ്യം തീര്‍ക്കാനായി ആരോ കരുതി കൂട്ടി ചെയ്തതാണിതെന്നും നിര്‍മാതാവ് പറയുന്നു.

ട്രെയിലര്‍

കാബിലിന്റെ ട്രെയിലര്‍ കാണൂ..

ഹൃത്വിക്കിന്റെ ഫോട്ടോസിനായി

English summary
'Kaabil' trailer leaked before release, Rakesh Roshan shocked.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam