ദുര്‍ഗ്ഗാ റാണിയായി വിദ്യാബാലന്‍ , കഹാനി 2 ട്രെയിലര്‍ കാണൂ!
സുജയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന 2012ല്‍ പുറത്തിറങ്ങിയ ചിത്രം വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിദ്യാബാലനായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയത്. കാണാതായ ഭര്‍ത്താവിനെ തേടി ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയിലെത്തുന്ന യുവതിയായിട്ടായിരുന്നു വിദ്യ അഭിനയിച്ചത്.
കഹാനി 2 വും ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറിനു പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാബാലന്‍ തന്നെയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുര്‍ഗാ റാണി എന്നാണ് വിദ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഒന്നാം ഭാഗത്തേതു പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കഹാനി 2 ഉം ആരംഭിക്കുന്നത്. അര്‍ജ്ജുന്‍ രാം പാലും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ അര്‍ജ്ജുന്. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.
വിദ്യാബാലന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications











