»   » കൈ പൊ ചെയ്ക്ക് മോഡി അജണ്ട?

കൈ പൊ ചെയ്ക്ക് മോഡി അജണ്ട?

Posted By: Super
Subscribe to Filmibeat Malayalam

രാജ്യത്തെയും വിദേശങ്ങളിലെയും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് കൈ പൊ ചെ. ചേതന്‍ ഭഗത്തിന്റെ ജനപ്രിയ നോവലായ ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. ട്വിറ്ററിലൂടെ തങ്ങളുടെ ആശകളും ആശങ്കകളും പങ്കുവെയ്ക്കുന്ന അഹമ്മദാബാദിലെ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഇതിനകം തന്നെ പണംവാരിച്ചിത്രങ്ങളുടെ പട്ടികയില്‍പ്പെട്ടിട്ടുള്ള കൈ പോ ചെയുടെ സംവിധായകന്‍ അഭിഷേക് കപൂറിന് പക്ഷേ ചിത്രത്തിന്റെ വിജയം പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്നില്ല. കാരണം മറ്റൊന്നുമല്ല മോഡി അജണ്ടയാണ് ചിത്രത്തിന്റേതെന്ന പ്രചാരണം തന്നെയാണ് അഭിഷേകിനെ ആശങ്കയിലാക്കുന്നത്.

ചിത്രത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ പ്രതിപാദിക്കാത്ത വിഷയങ്ങളാണ് ഇത്തരത്തില്‍ പലരും പറഞ്ഞുപരത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ ഗോധ്ര സംഭവത്തെക്കുറിച്ച് പ്രദിപാതിക്കുന്നുണ്ട്. അത് രണ്ട് തരത്തിലാണ് ആളുകള്‍ എടുത്തിരിക്കുന്നതെന്നും അതാണ് പ്രശ്‌നമായതെന്നും അഭിഷേക് പറയുന്നു.

യുവാക്കളുടെ നിഷ്‌കളങ്കതയെക്കുറിച്ചാണ് താന്‍ ചിത്രത്തില്‍ പറയുന്നതെന്നും അതില്‍ക്കൂടുതലായി ഇതിന് രാഷ്ട്രീയമാനം കൊണ്ടുവരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. യുവാക്കള്‍ക്കുള്ള ചിത്രമാണിതെന്നും സിനിമയെ ചിത്രം കാണുന്നവര്‍ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നകാര്യങ്ങള്‍ക്കപ്പുറത്തുള്ള മാനങ്ങള്‍ അതിന് നല്‍കരുതെന്നുമാണ് സംവിധായകന് പറയാനുള്ളത്.

English summary
Director Abhishek Kapoor is upset with those who see "Kai Po Che" as a tool spreading Gujarat Chief Minister Narendra Modi propaganda.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam