»   » 25 വര്‍ഷത്തെ കജോള്‍ കരണ്‍ ജോഹര്‍ സൗഹൃദം തകര്‍ന്നു ! വില്ലനായത് ആര് ?

25 വര്‍ഷത്തെ കജോള്‍ കരണ്‍ ജോഹര്‍ സൗഹൃദം തകര്‍ന്നു ! വില്ലനായത് ആര് ?

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കജോളും അജയ് ദേവ് ഗണും തമ്മിലുളള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ഇരുവരും പല തവണ വെളിപ്പെടുത്തിയതാണ്.

ഒട്ടെറെ ഹിറ്റ് ചിത്രങ്ങള്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുമുണ്ട്. അടുത്തിടെയുണ്ടായ വിവാദം കജോള്‍ -കരണ്‍ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിക്കഴിഞ്ഞു.. ആരാണതിനു കാരണം ?

Read more: എന്തിനു അജയ് ദേവ്ഗണിനെ വിവാഹം ചെയ്‌തെന്നു കജോള്‍..

കജോള്‍

കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് ജനപ്രിയ സംവിധായകന്‍ കരണ്‍ ജോഹര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നായിക കജോള്‍ ആയിരുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

സുഹൃത്തായി അഭിനയിച്ചു

കജോളിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ. ഷാറൂഖായിരുന്നു ചിത്രത്തിലെ നായകന്‍ .ചിത്രത്തില്‍ ഷാറൂഖിന്റെ സുഹൃത്തായി എത്തിയത് കരണ്‍ ജോഹര്‍ ആയിരുന്നു.

പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍

കരണ്‍ -കജോള്‍ കൂട്ടുകെട്ടില്‍ പിന്നെയും കുറെ സൂപ്പര്‍ ഹിററ് ചിത്രങ്ങളിറങ്ങി. 2001 ല്‍ പുറത്തിറങ്ങിയ കഭി ഖുഷി കഭി ഖദം, 2010 ല്‍ ഇറങ്ങിയ മൈ നേം ഈസ് ഖാന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.

കജോളിനെ കുറിച്ച് കരണ്‍ പറഞ്ഞത്

കജോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും എല്ലാവരെയും പോലെ തങ്ങളും പലപ്പോഴും വഴക്കു കൂടാറുണ്ടെന്നും പക്ഷേ അപ്പോള്‍ തന്നെ പരിഹരിക്കാറുണ്ടെന്നുമായിരുന്നു.

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണിന്റെ അടുത്ത ചിത്രം ശിവായുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേല്‍ക്കാന്‍ കാരണം. ചിത്രത്തിന്റെ നിര്‍മ്മാതാവും അജയ് ദേവ് ഗണ്‍ ആണ്. ചിത്രം ദീപാവലിക്ക് റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

യെ ദില്‍ ഹെ മുഷ്‌ക്കില്‍

കരണ്‍ ജോഹറിന്റെ അടുത്ത ചിത്രം യെദില്‍ ഹെ മുഷ്‌ക്കിലും ശിവായും ഒരേ ദിവസമാണ് റീലീസിങ് തിയ്യതി തീരുമാനിച്ചിരുന്നത്. രണ്‍ബീര്‍ കപൂറും ഐശ്വര്യ റായുമാണ് കരണ്‍ ജോഹര്‍ ചിത്രത്തില്‍. ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്.

ചിത്രത്തെ പുകഴ്ത്താന്‍

അജയിന്റെ ചിത്രം ശിവായെ ഇക്‌ഴത്താനും തന്റെ ചിത്രത്തിനു പബ്ലിസിറ്റി നല്‍കാനുമായി കരണ്‍ നിര്‍മ്മാതാവും നടനുമായ കമല്‍ ആര്‍ ഖാന് 25 ലക്ഷം നല്‍കിയെന്നതിന്റെ തെളിവായുളള ഓഡിയോ പുറത്തു വന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം.

കജോള്‍ ഷെയര്‍ ചെയ്തു

സംഭവത്തിന്റെ സത്യവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും കജോള്‍ പ്രസ്തുത ഓഡിയോ ഷോക്കിങ് എന്നു വിശേഷിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയിരിക്കുന്നത്.

25 വര്‍ഷം നീണ്ട സൗഹൃദം

ഈ സംഭവത്തോടെ 25 വര്‍ഷത്തിലധികം നീണ്ട കജോള്‍ കരണ്‍ സൗഹൃദം തകര്‍ന്നെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

English summary
This is perhaps the biggest scandal of the year. Ajay Devgn, who is preparing hard for his upcoming Diwali release Shivaay, leaked an audio clip where Kamaal R Khan is confessing that Karan Johar has paid him 25 lakhs to badmouth Shivaay and praise Ae Dil Hai Mushkil, which is also releasing on the same date

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam