»   » തന്നെക്കാള്‍ പ്രായം കുറഞ്ഞവരോടൊപ്പം അഭിനയിക്കാം.. പക്ഷേ ഒരു നിബന്ധന, കജോളിന്റെ കണ്ടീഷന്‍ ?

തന്നെക്കാള്‍ പ്രായം കുറഞ്ഞവരോടൊപ്പം അഭിനയിക്കാം.. പക്ഷേ ഒരു നിബന്ധന, കജോളിന്റെ കണ്ടീഷന്‍ ?

Posted By: Nihara
Subscribe to Filmibeat Malayalam

തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകന്‍മാരോടൊപ്പം അഭിനയിക്കുന്നത് ബോളിവുഡിലെ സ്ഥിരം സംഭവമാണ്. പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളെടുത്ത് നോക്കിയാല്‍ ഈ വ്യത്യാസം കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. നായികമാരെക്കാള്‍ പ്രായം കുറഞ്ഞ നായകന്‍മാരായിരിക്കും ചിത്രത്തില്‍ അഭിനയിച്ചത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ബോളിവുഡിലെ എക്കാലത്തെയും പ്രിയതാരമായ കജോള്‍ പറയുന്നത്. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നതിനനുസരിച്ച് അഭിനയിക്കും.

യുവതാരങ്ങളുടെ നായികയായി അഭിനയിക്കാന്‍ സമ്മതം അറിയിച്ച താരം ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താല്‍പര്യമുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെങ്കില്‍ ഒരു നിബന്ധനയും താരം വെക്കുന്നുണ്ട്. ചോക്ലേറ്റ് ഹീറോയായിരിക്കുന്നത്. പക്വതയാര്‍ന്ന പുരുഷനൊപ്പം മാത്രമേ താന്‍ അഭിനയിക്കൂവെന്നാണ് നടിയുടെ കണ്ടീഷന്‍.

Kajol

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായതിനാല്‍ത്തന്നെ കജോളിന്‍രെ കണ്ടീഷനു മുന്നില്‍ പലപ്പോഴും സംവിധായകര്‍ വഴങ്ങാറുണ്ട്. മികച്ച കഥയും സംവിധായകനും ഒക്കെയാണെങ്കില്‍ പിന്നെ പ്രായം നോക്കിയിരുന്നിട്ട് കാര്യമില്ലെന്ന് താരങ്ങള്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. എന്തായാലും കജോളിനോടൊപ്പം അഭിനയിക്കുമ്പോള്‍ യുവതാരങ്ങള്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും.

English summary
I'm completely okay with it. Films today have different subjects and directors are dealing with them with a different sensibility and maturity, which is great.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam