twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഖത്ത് വികാരങ്ങള്‍ വരണം, എത്ര ചെയ്തിട്ടും ശരിയായില്ല; ദില്‍വാലെയില്‍ രംഗത്തെ കുറിച്ച് നടി കാജോള്‍

    |

    ഷാരുഖ് ഖാനും കജോളും നായിക-നായകന്മാരായിട്ടെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെ. ആദിത്യ ചോപ്ര തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ 1995 ലാണ് റിലീസ് ചെയ്യുന്നത്. പിന്നീട് ഇതേ പ്രണയകഥ പോലെ നിരവധി ചിത്രങ്ങളിലും കാജോളും ഷാരൂഖും അഭിനയിച്ചു. എങ്കിലും ദില്‍വാലേയെ കുറിച്ചുള്ള വിശേഷങ്ങളറിയാനാണ് സിനിമാപ്രേമികള്‍ക്കും താല്‍പര്യം.

    ഒരിക്കല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനടിയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് കാജോള്‍ തുറന്ന് സംസാരിച്ചിരുന്നു. ചിത്രത്തിലെ താന്‍ അഭിനയിക്കേണ്ട ഒരു രംഗം സംവിധായകന്‍ ആദിത്യ ചോപ്രയെ മടുപ്പിച്ചിരുന്നുവെന്നാണ് കാജോള്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

     ദില്‍വാലേയില്‍ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ രംഗം ഏതാണ്

    ദില്‍വാലേയില്‍ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ രംഗം ഏതാണെന്നാണ് അഭിമുഖത്തിനിടെ കാജോളിനോട് ചോദിച്ചത്. 'ഒരു കവിതയിലൂടെ എന്റെ സ്വപ്‌നത്തിലെ പയ്യനെ കുറിച്ച് വിവരിക്കുന്ന' ഷോട്ടാണ് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതെന്നാണ് കാജോള്‍ പറഞ്ഞത്. ഞാന്‍ കൈയ്യില്‍ ഒരു ദുപ്പട്ട എടുത്ത് എറിഞ്ഞതിന് ശേഷം വളരെ വികാരഭരിതമായി പറയേണ്ട സീനായിരുന്നു അത്.

    പക്ഷേ എത്ര എറിഞ്ഞിട്ടും ആ ദുപ്പട്ട ശരിയായ രീതിയില്‍ വീഴുന്നില്ല. ഇതോടെ അതെനിക്ക് ശരിയായി ചെയ്യാനും സാധിച്ചില്ല. ഇതോടെ ആദിയ്ക്ക് എന്നോട് വല്ലാത്ത വെറുപ്പ് തോന്നി. ഇപ്പോള്‍ നോക്കിയാലും ആ ഷോട്ടിന് എന്തോ കുറവുള്ളത് പോലെ തോന്നുമെന്നും' കാജോള്‍ പറയുന്നു.

    ഹൃത്വിക് ഇല്ലെങ്കില്‍ പിന്നെ ഞാനുമില്ലെന്ന് പറഞ്ഞ ഭാര്യയാണ്; ഇപ്പോള്‍ പുതിയ ബന്ധത്തിലെത്തിയ സുസന്നെ പറഞ്ഞത്ഹൃത്വിക് ഇല്ലെങ്കില്‍ പിന്നെ ഞാനുമില്ലെന്ന് പറഞ്ഞ ഭാര്യയാണ്; ഇപ്പോള്‍ പുതിയ ബന്ധത്തിലെത്തിയ സുസന്നെ പറഞ്ഞത്

    സിമ്രാനോട് എനിക്കൊരു അടുപ്പവും തോന്നിയിട്ടില്ല

    സിനിമയിലെ നായിക വേഷം യഥാര്‍ഥ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ കാജേള്‍ പറയുന്നതിങ്ങനെയാണ്.. 'സിമ്രാനോട് എനിക്കൊരു അടുപ്പവും തോന്നിയിട്ടില്ല. സിമ്രാന്റെ പലതും ഞാനെന്റെ ഭാവനയില്‍ നിന്നും എടുത്ത് ചെയ്തതാണ്. കാരണം അതുപോലെ സ്വഭാവമുള്ള കുറച്ച് സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. എന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

    ദില്‍വാലേയിലെ സിമ്രാനെ പോലെ 120 പെണ്‍കുട്ടികളെ എങ്കിലും കണ്ടിട്ടുണ്ട്. പലരും ഇതുപോലെ പ്രണയത്തിലാവും. എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന് ലഭിച്ചത് പോലെ സന്തോഷകരമായൊരു അവസാനം അവരുടെ ജീവിതത്തിന് ഉണ്ടായിട്ടില്ല' എന്നും കാജോള്‍ പറയുന്നു.

    സിനിമയുടെ പുറത്ത് നിന്നുള്ള പെണ്‍കുട്ടിയെ കെട്ടുന്നു; വിവാഹക്കാര്യം ഷാഹിദ് ആദ്യം പറഞ്ഞത് മുൻകാമുകി കരീനയോട്സിനിമയുടെ പുറത്ത് നിന്നുള്ള പെണ്‍കുട്ടിയെ കെട്ടുന്നു; വിവാഹക്കാര്യം ഷാഹിദ് ആദ്യം പറഞ്ഞത് മുൻകാമുകി കരീനയോട്

    യൂറേപ്പില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് സിമ്രാനും രാജും കണ്ടുമുട്ടുന്നത്

    ഷാരുഖ് ഖാന്‍ അവതരിപ്പിച്ച രാജ് എന്ന കഥാപാത്രവും കജോളിന്റെ സിമ്രാന്‍ എന്ന കഥാപാത്രവും പ്രണയത്തിലാവുന്നതും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സുഹൃത്തുക്കളുടെ കൂടെ യൂറേപ്പില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് സിമ്രാനും രാജും കണ്ടുമുട്ടുന്നത്.

    എന്നാല്‍ സുഹൃത്തിന്റെ മകനെ കൊണ്ട് സിമ്രാനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അച്ഛന്‍. ഇതിനിടെ സിമ്രാനെ വിവാഹം കഴിപ്പിച്ച് തരണമെന്ന ആവശ്യവുമായി രാജ് വീട്ടിലെത്തുന്നതും' ഒക്കെ കഥയില്‍ കാണിക്കുന്നു.

    'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി'; ബിബി ഹൗസ്മേറ്റ് സുജോയ്ക്കൊപ്പം അമൃത സുരേഷ്!'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി'; ബിബി ഹൗസ്മേറ്റ് സുജോയ്ക്കൊപ്പം അമൃത സുരേഷ്!

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
     അക്കാലത്ത് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു

    അക്കാലത്ത് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. പത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഈ സിനിമ സ്വന്തമാക്കി. മികച്ച ജനപ്രിയ സിനിമയായി ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

    Read more about: kajol കാജോള്‍
    English summary
    Kajol Once Opens Up How A Scene In DDLJ Troubled Her And Director Aditya Chopra Disguested
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X