അമ്മയും അച്ഛനും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ച് നടി, കാര്യം പറഞ്ഞത് ക്ഷമയോടെ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി കജോൾ. തലമുറ വ്യാത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റുന്നുണ്ട്. മികച്ച നടി എന്നതിൽ ഉപരി നല്ലൊരു കുടുംബനി കൂടിയാണ് താരം. കരിയറും ജീവിതവും ഒരുപോലെ കൊണ്ടു പേകുന്ന നടിയുടെ കഴിവ് പുകഴ്ത്തി ബോളിവുഡ് താരങ്ങൾ ഉൾപ്പടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിത തന്റെ തന്റെ മാതാപിതാക്കാളുടെ വിവാഹമോചനത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളുപ്പെടുത്തിയത്.

kajol

അമ്മയും താനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് നടി പറയുന്നത്. സുഹൃത്തിന് സമാനമായ ആത്മബന്ധമാണെന്നാണ താരം പറയുന്നത്.അമ്മ തനിക്ക് പകർന്നു തന്ന മൂല്യങ്ങൾ തന്റെ മക്കൾക്കും പകർന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും കാജോൾ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.അമ്മയും അച്ഛനും പിരിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമ്മ ക്ഷമയോടെയാണ് തന്നോട് പറഞ്ഞത്.

അച്ഛനും അമ്മയും പിരിയുന്ന കാര്യമായാലും ജോലിക്ക് പോകുന്നത് സംബന്ധിച്ചുള്ളവ ആയാലുമൊക്കെ എനിക്കരികിലിരുന്ന് സമയമെടുത്ത് ക്ഷമയോടെ മനസ്സിലാകും വിധത്തില്‍ പറഞ്ഞു തരും. അമ്മയുടെ പാരന്റിങ് ശൈലിയെ അതിശയത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടിട്ടുള്ളതെന്നും നടി പറയുന്നു.

ബാല്യകാലത്ത് അമ്മ പകര്‍ന്നു നല്‍കിയ മൂല്യങ്ങളാണ് എന്നെ ഇന്നു കാണുന്ന വ്യക്തിയായി തീര്‍ന്നത്. ഒരിക്കലും അമ്മയോട് കലഹിക്കേണ്ടി വന്നിട്ടില്ല. ഞാന്‍ നല്ലൊരു വ്യക്തിയായി തീരണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. അതിന്റെ പകുതിയെങ്കിലും എന്റെ മകനോടും മകളോടും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ നല്ല രണ്ടു കുട്ടികളെ വളര്‍ത്തിയെടുക്കുകയാണെന്ന് കരുതാം." കജോള്‍ പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X