»   » മലയാളികളുടെ കൈയില്‍ നിന്നും കിട്ടിയതൊന്നും പോരെ, ബാഹുബലി-2 വിനെ അധിഷേപിച്ച് കെആര്‍കെയുടെ ട്വീറ്റ് !!

മലയാളികളുടെ കൈയില്‍ നിന്നും കിട്ടിയതൊന്നും പോരെ, ബാഹുബലി-2 വിനെ അധിഷേപിച്ച് കെആര്‍കെയുടെ ട്വീറ്റ് !!

Posted By:
Subscribe to Filmibeat Malayalam

കെആര്‍കെ എന്നു പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ സിനിമ നടനും നിര്‍മ്മാതാവുമായ കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്‍ നിരന്തരം വാര്‍ത്തകള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ വിമര്‍ശിച്ചതിന് പിന്നാലെ താരം ബാഹുബലിയുടെ സസ്‌പെന്‍സ് ആദ്യ ഷോ കഴിയുന്നതിന് മുന്നെ തന്നെ പുറത്തു പറയുമെന്ന് പറഞ്ഞിരുന്നു.

വീണ്ടും അദ്ദേഹം ബാഹുബലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബാഹുബലി കാണാനായി ഞാന്‍ തിയേറ്ററില്‍ എത്തിയിരുന്നെന്നുംസിനിമ കണ്ടെന്നും എന്നാല്‍ ബാഹുബലി എന്ന പേരില്‍ കാര്‍ട്ടൂണ്‍ നിര്‍മ്മിച്ചിരിക്കുകയാണോ എന്നാണ് കെആര്‍കെ ചോദിക്കുന്നത്.

ബാഹുബലിയെ അധിഷേപിച്ച് കെആര്‍കെ

സ്വയം മറ്റുള്ളവരെയും സിനിമകളെയും വിമര്‍ശിച്ച് വാര്‍ത്തകളില്‍ ഇടം നേടാനാണ് കെആര്‍കെ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ വിമര്‍ശിച്ചിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ടിട്ട് ചിത്രത്തിന്റെ സസ്‌പെന്‍സ് ആദ്യ ഷോ തീരുന്നതിന് മുന്നെ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു.

വീണ്ടും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ്

കെആര്‍കെ വീണ്ടും എത്തിയിരിക്കുകയാണ്. ബാഹുബലി-2 വിനെ പാടെ അധിഷേപിച്ചിരിക്കുകയാണ് ഇത്തവണ്. ബാഹുബലി കാണാനാണ് തിയേറ്ററില്‍ എത്തിയതെന്നും എന്നാല്‍ രാജമൗലി നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ട്ടൂണ്‍ ആണെന്നുമാണ് കെആര്‍കെ പറയുന്നത്. ഇത് കാണാനല്ല താന്‍ വന്നതെന്നും അദ്ദേഹം പറയുന്നു.

സമയവും പണം വെറുതെ കളഞ്ഞു

ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിനായി താന്‍ മൂന്നു മണിക്കൂറും 3000 രുപയും വെറുതെ കളഞ്ഞു എന്നും കെആര്‍കെ പറയുന്നു. നിരവധി ട്വീറ്റുകളാണ് താരം ബാഹുബലിയെ അധിഷേപിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജമൗലിക്ക് മോശം സംവിധായകനുള്ള അവാര്‍ഡ് നല്‍കണം

2017 ലെ ഏറ്റവും മോശം സംവിധായകനുള്ള അവാര്‍ഡിന് എസ് എസ് രാജമൗലി അര്‍ഹനാണെന്നാണ് കെആര്‍കെയുടെ അഭിപ്രായം. ബാഹുബലിയിലെ ദൃശ്യവും ബാഹുബലി- 2 വിലെ ദൃശ്യങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും 100 മൈല്‍ ദൂരത്താണുള്ളതെന്നും ചിത്രം കംപ്യൂട്ടര്‍ ഗെയിമാണെന്നും കെആര്‍കെ പറയുന്നു.

രാജമൗലി ജനങ്ങളെ പറ്റിക്കുകയായിരുന്നു

ബാഹുബലി- 2 കണ്ടതോടെ താന്‍ വളരെ നിരാശനാണെന്നും ബാഹുബലിയുമായി രണ്ടാം ഭാഗത്തിന് പത്ത് ശതമാനം പോലും ബന്ധമില്ല. മാത്രമല്ല രാജമൗലി ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നും താരം പറയുന്നു.

ചിത്രത്തിന്റെ അവലോകനം വൈകുന്നേരം ഉണ്ടാവും

ബാഹുബലി ഇത്രയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. അതിനാല്‍ സിനിയുടെ അവലോകനം ഇന്ന് വൈകുന്നേരം താന്‍ തയ്യാറാക്കുന്നതാണെന്നും ചിത്രത്തെക്കുറിച്ച് ഇത്രയും നാള്‍ ഉണ്ടായിരുന്നത് വ്യാജ പ്രചാരണമായിരുന്നെന്നും കെആര്‍കെ പറയുന്നു.

മോഹന്‍ലാലിനെതിരെ ട്വീറ്റ്

എല്ലാവരും മോശക്കാരണെന്നും അവര്‍ ചെയ്യുന്നതൊക്കെ മണ്ടത്തരങ്ങളാണെന്നും പറഞ്ഞാണ് കെആര്‍കെ ട്വീറ്റുകള്‍ ഇടുന്നത്. കുറച്ചു ദിവസം മുമ്പ് മോഹന്‍ലാലിനെതിരെയും താരം പരമാര്‍ശം നടത്തിയിരുന്നു. കാഴ്ചയില്‍ ഛോട്ടാ ഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുമെന്നാണ് താരം ചോദിച്ചത്.

പ്രതികരിച്ചത് മലയാളികള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലിനെ പറഞ്ഞാല്‍ ആരെങ്കിലും സഹിക്കുമോ. സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മലയാളികളുടെ ട്രോളുകളുടെ മുന്നില്‍ പതറിയ കെആര്‍കെ അവസാനം മാപ്പു പറയേണ്ടി വന്നിരുന്നു.

English summary
Each scene of Bahubali-2 is 100 of miles away from the reality, Saying Kamaal Rashid Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam