»   » ശ്രുതിയുടെ വേശ്യാവേഷത്തിന് കമലിന്റെ ടച്ച് അപ്‌സ്

ശ്രുതിയുടെ വേശ്യാവേഷത്തിന് കമലിന്റെ ടച്ച് അപ്‌സ്

Posted By:
Subscribe to Filmibeat Malayalam

സിനിമയെ അങ്ങേയറ്റം പ്രണയിക്കുന്നയാളാണ് താനെന്ന് പലവട്ടം തെളിയിച്ചയാളാണ് നടന്‍ കമല്‍ ഹസന്‍. ഓരോ ചിത്രത്തിന് വേണ്ടിയും എത്ര അധ്വാനിയ്ക്കാനും തയ്യാറാവുകയെന്നത് കമലിന്റെ രീതിയാണ്. വേഷപ്പകര്‍ച്ചകള്‍ക്കായി വളരെ ഹെവി മേക്കപ്പുമിട്ട് മണിക്കൂറുകളോളം കമല്‍ അസ്വസ്ഥതകള്‍ സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കഥകള്‍ നമ്മള്‍ പലവട്ടം കേട്ടതാണ്. ഒട്ടേറെ അധ്വാനിച്ച് അദ്ദേഹം പുറത്തെത്തിക്കുന്ന പല ചിത്രങ്ങളും വലിയ വിജയങ്ങളായി മാറിയിട്ടുമുണ്ട്.

കമല്‍ ഹസന്റെ മകള്‍ ശ്രുതിയും ഇക്കാര്യത്തില്‍ അച്ഛനെപ്പോലെയാണ്. ചെയ്യുന്നകാര്യങ്ങള്‍ വൃത്തിയായും ഭംഗിയായും ചെയ്യണമെന്ന് ശ്രുതിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. ശ്രുതി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നൊരു ചിത്രമാണ് ബോളിവുഡില്‍ ഇറങ്ങാന്‍ പോകുന്ന ഡി ഡെ. ഇതില്‍ കറാച്ചിയിലെ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് ശ്രുതി അഭിനയിക്കുന്നത്.

Kamal Hassan and Shruti Hassan

പതിനാറാം വയസില്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങുന്ന സുപ്രിയയെന്ന പെണ്‍കുട്ടിയാണ് പിന്നീട് ലൈംഗികത്തൊഴിലാളിയായി മാറുന്നത്. പതിനാറാം വയസില്‍ ലൈംഗികവിപണിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നകാലത്ത് ഒരു ഇടനിലക്കാനര്‍ സുപ്രിയയുടെ കവിളില്‍ ഒരു മുറിവുണ്ടാക്കുന്നുണ്ട്. ഇപ്പോഴും അതിന്റെ അടയാളം സുപ്രിയയുടെ കവിളില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഈ മുറിവടയാളം പെര്‍ഫക്ടാക്കാനായി ശ്രുതിയെ സഹായിച്ചത് പിതാവാണ്.

മുറിവടയാളത്തിന്റെ മേക്കപ്പ് തയ്യാറാക്കുമ്പോള്‍ അവിടെ ശരിയായ നിറം നല്‍കാനും തുന്നടയാളം പെര്‍ഫക്റ്റാക്കാനുമെല്ലാം കമല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടത്രേ. ഇപ്പോള്‍ പുറത്തിറങ്ങിയ ഡി ഡെയിലെ ഫോട്ടോകളില്‍ ശ്രുതിയുടെ മുഖത്തുകാണുന്ന മുറിവിന് ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റിയുണ്ട്. നേരത്തേ മേക്കപ്പിന്റെ ചില പാഠങ്ങള്‍ പഠിച്ചിട്ടുള്ള ശ്രുതിയും അച്ഛനും ചേര്‍ന്നാണേ്രത മുഖത്തെ അടയാളത്തിന്റെ രൂപഭാവങ്ങള്‍ നിശ്ചയിച്ചത്.

ഡി ഡെ വലിയ പ്രദര്‍ശനവിജയം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. ഇതിനകം തന്നെ ഇതിലെ ചിത്രങ്ങള്‍ വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. അര്‍ജുന്‍ രാം പാലാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English summary
Kamal Hassan, has helped his daughter Shruti Hassan, in her developing her look for her forthcoming Hindi film D Day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam