»   » വാ വിട്ട വാക്ക് വിനയായി, ഷാരുഖിന്റെ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കി

വാ വിട്ട വാക്ക് വിനയായി, ഷാരുഖിന്റെ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കി

Posted By: Ambili
Subscribe to Filmibeat Malayalam

വാര്‍ത്തയില്‍ തുടരെ ഇടം നേടുന്നയാളാണ് കങ്കണ റാണൗത്. അങ്ങനെ താരം വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. സഞ്ജയ് ബാന്‍സാലിയുടെ ചിത്രത്തില്‍ നിന്നും കങ്കണയെ പുറത്താക്കി എന്നതാണ് പുതിയ വാര്‍ത്ത.

വിവാദ പ്രസ്താവന നടത്തിയതാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. കരണ്‍ ജോഹറിന്റെ ടിവി പരിപാടിയില്‍ സംസാരിക്കവെയാണ് നടി ബോളിവുഡില്‍ ഖാന്‍മാരുടെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കുകയായിരുന്നു.

കങ്കണയെ ഒഴിവാക്കി ഷാരൂഖ്


സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ കങ്കണയുള്ളതിനാല്‍ താന്‍ അഭിനയിക്കുന്നില്ലെന്ന വാദമാണ് ഷാരൂഖ് ഉന്നയിച്ചത്.

വിവാദ പ്രസ്താവന

കരണ്‍ ജോഹറുമായുള്ള ടിവി പരിപാടിക്കിടെയാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഷാരൂഖ്, ആമീര്‍, സല്‍മാന്‍ എന്നിങ്ങനെ ഏത് ഖാന്റെ കൂടെയാണ് അഭിനയിക്കാന്‍ വേണ്ടത് എന്ന ചേദ്യത്തിന് ഇവരാരുടെയും വേണ്ട എന്നാണ് താരം മറുപടി നല്‍കിയത്.

എന്തു കൊണ്ട് ഖാന്മാരുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ല

തുല്യ പങ്ക് ലഭിക്കില്ല എന്നതാണ് ഖാന്മാരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയാന്‍ കങ്കണയെ പ്രേരിപ്പിച്ചത്.

സഞ്ജയ് ലീല ബന്‍സാലിയുടെ പ്രതികരണം

കങ്കണയുടെ വിവാദ പ്രസ്താനക്കെതിരെ സഞ്ജയ് ലീല ബന്‍സാലി പ്രതികരിച്ചത് തന്റെ ചിത്രത്തില്‍ നിന്നും കങ്കണയെ പുറത്താക്കി കൊണ്ടായിരുന്നു.

ഷാരൂഖിന് പുതിയ നായികയെ തേടി സഞ്ജയ്

ചിത്രത്തില്‍ നിന്നും കങ്കണ പുറത്തായതോടെ ഷാരുഖ് ഖാന് പുതിയ നായിക തേടുകയാണ് സഞ്ജയ് ലീല ബന്‍സാലി.

സഞ്ജയുടെ ചിത്രത്തില്‍ സഹീര്‍ ലുദിയാന്‍വി ഷാരുഖോ

ജസ്‌നീറ്റ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കഥ തനിക്ക് ഒരുപാട് ഇഷ്ടമായി എങ്കിലും അത് ഉറപ്പിച്ചില്ലായിരുന്നു. റയീസിന് ശേഷമാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്ന് ഷാരൂഖ് പറയുന്നു. രണ്ടു വ്യത്യസ്ത കഥയുമായിട്ടാണ് സഞ്ജയ് ഷാരുഖിനെ കാണാന്‍ പോയത്. ആ സമയത്ത് സഞ്ജയ് കൂടെ ഇല്ലായിരുന്നെങ്കിലും താന്‍ അത് ചെയ്യാന്‍ സമ്മതിക്കുകയായിരുന്നെന്നും താരം പറയുന്നു.

English summary
As per reports, Shahrukh Khan said 'no' to work with Kangana Ranaut in Sanjay Leela Bhansali's period drama

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam